എന്താണ് ‘സൂര്യാഘാതം’? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്തും സംസ്ഥാനത്തും ചൂട് പതിവിലും വിപരീതമായി കൂടുതലാണ്. അന്തരീക്ഷ താപനില ക്രമാതീതമായി കൂടി വരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുന്നറിയിപ്പടക്കം പൊതുജനങ്ങൾക്ക് അധികൃതർ നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്.

എന്താണ് സൂര്യാഘാതം?

അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപനില ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ താറുമാറാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും ബാധിക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തിൻ്റെ ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക

സൂര്യാഘാതമേറ്റാൽ

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ഉടൻ തന്നെ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം.

ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.

തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക.

ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം. ഫലങ്ങളും സാലഡുകളും കഴിക്കുക.

ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

പ്രത്യേകം സൂക്ഷിക്കേണ്ടവർ

മുതിർന്ന പൗരന്മാർ (65 വയസിനു മുകളിൽ)

കുഞ്ഞുങ്ങൾ (4 വയസ്സിനു താഴെയുള്ളവർ)

ഗുരുതരമായ രോഗം ഉളളവർ

വെയിലത്ത് ജോലി ചെയ്യുന്നവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News