ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇനി ആരു ഭരിക്കുമെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം മൂന്നാം വട്ടവും അധികാരത്തിലേക്കോ അതോ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യം ബിജെപിയെ തൂത്തേറിയുമോ എന്നിങ്ങനെ എല്ലാവരും ആകാംക്ഷയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളറിയാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യ ടുഡേ – ആക്‌സിസ് മൈഇന്ത്യ, ചാണക്യ, ടൈംസ്‌നൗ ഇടിജി, സി വോട്ടര്‍, സിഎസ്ഡിഎസ് – ലോക്‌നീതി എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവരാനുള്ളത്.
ALSO READ: ഇവി കുളത്തിലെറിഞ്ഞു; അവസാനഘട്ട വോട്ടെടുപ്പില്‍ ആക്രമങ്ങള്‍, വീഡിയോ
ജനങ്ങളുടെ മനസിലെന്താണെന്നറിയാന്‍ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന സര്‍വേയാണ് എക്‌സിറ്റ് പോള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നേടാന്‍ സാധ്യതയുള്ള സീറ്റുകളാണ് പ്രവചിക്കുക. ഔദ്യോഗികമായ ഇലക്ഷന്‍ റിസള്‍ട്ടുകളും എക്‌സിറ്റ് പോളുകളും ഒരിക്കലും ഒന്നായിരിക്കില്ല. ഇന്ന് വൈകിട്ട് 6.30ഓടെ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടും. രാവിലെ 7 മണിക്കും വൈകിട്ട് 6.30നും ഇടയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്.
ഏപ്രില്‍ 16നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചത്. അവസാനഘട്ടം ഇന്ന് പുരാഗമിക്കുകയാണ്. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. അതേസമയം ഒഡിഷ, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും നടന്നിട്ടുണ്ട്. അരുണാചല്‍ പ്രദേശ് സിക്കിം എന്നിവടങ്ങളിലെ ഫലം ജൂണ്‍ 2ന് പുറത്തുവരുമ്പോള്‍ മറ്റ് രണ്ട് സംസ്ഥാനങ്ങളിലേയും ഫലം ജൂണ്‍ നാലിനാണ് പ്രഖ്യാപിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here