ശ്രദ്ധ കപൂറും മുഹമ്മദ് സിറാജും പ്രണയത്തിൽ? പാപ്പരാസികളുടെ കണ്ടുപിടുത്തതിന്റെ യാഥാർഥ്യം ഇതാണ്

ഏഷ്യ കപ്പ് ഫൈനൽ മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മുഹമ്മദ് സിറാജ്. ഒരു മത്സരത്തിൽ നിന്ന് തന്നെ 6 വിക്കറ്റുകൾ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരവും ബോളിവുഡ് നടി ശ്രദ്ധ കപൂറും തമ്മിൽ പ്രണയത്തിലാണെന്നാണ് ഇപ്പോൾ പാപ്പരാസികളുടെ പുതിയ കണ്ടെത്തൽ. ഇന്ത്യ ഏഷ്യ കപ്പ് കിരീടം നേടിയ ദിവസം ശ്രദ്ധ പങ്കുവെച്ച ഒരു കുറിപ്പാണ് ഇതിന് വഴിവെച്ചത്.

ALSO READ: ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല: മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച്‌ നടൻ സുബീഷ് സുധി

‘ഫ്രീ ടൈം ലഭിക്കുമ്പോള്‍ സിറാജ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കാമോ’ എന്നാണ് തന്റെ ചിത്രത്തോടൊപ്പം ശ്രദ്ധ ഇൻസ്റ്റഗ്രാമിൽ അന്ന് കുറിച്ചത്. ഇതാണ് പുതിയ ചർച്ചകൾക്ക് ഇപ്പോൾ വഴിയൊരുക്കിയത്. ഇരുവരും പ്രണയത്തിലാണ് എന്നതിന്റെ സൂചനയാണ് ഈ പോസ്റ്റെന്നാണ് പാപ്പരാസികൾ അഭിപ്രായപ്പെടുന്നത്.

ALSO READ: മന്ത്രി നേരിട്ട ജാതിവിവേചനം നവോത്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്നത് -ഐ.എൻ.എൽ

ആഷിഖി 2 എന്ന സിനിമയിലൂടെയാണ് ശ്രദ്ധ കപൂർ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. പിന്നീട് ധാരാളം അവസരങ്ങൾ ശ്രദ്ധ കപൂറിന് ബോളിവുഡിൽ ലഭിച്ചു. അതേസമയം ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ എല്ലാവരെയും അമ്പരപ്പിക്കുന്ന വളർച്ചയാണ് മുഹമ്മദ് സിറാജിന്റേത്. ശ്രീലങ്കയ്ക്ക് എതിരായ ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ 6 വിക്കറ്റുകൾ നേടി ചരിത്രം തന്നെയാണ് സിറാജ് സൃഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News