എന്തിനാണ് വാഹനങ്ങളിൽ ഡിആർഎൽ ഘടിപ്പിക്കുന്നത്? അറിയാം പിന്നിലെ രഹസ്യം

DRL

ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ (Daytime Running Lights) മിക്ക വാഹനങ്ങളിലും ഡിആര്‍എൽ എന്ന് നമ്മൾ ചുരുക്കി വിളിക്കുന്ന ഫീച്ചർ ഇപ്പോൾ കാണാൻ സാധിക്കും. എന്താണ് ഈ ഫീച്ചറിന്റെ പിന്നിലെ ലക്ഷ്യം. വാഹനത്തിന്റെ ലുക്ക് കൂട്ടാൻ മാത്രമല്ല നിർമാതാക്കൾ ഡിആർഎൽ എന്ന ഫീച്ചർ വാഹനത്തില‍്‍ ഉൾപ്പെടുത്തുന്നത്.

കാറിന്റെ ഹെഡ്ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഡിആര്‍എലുകൾ. കാറിന്റെ എഞ്ചിന്‍ ഓണാകുമ്പോൾ തന്നെ ഡിആര്‍എല്ലുകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകും. ഹെഡ്ലൈറ്റുകള്‍ക്ക് മുകളിലോ പ്രത്യേക സ്ട്രിപ്പായോ ആണ് ഡിആർഎല്ലുകൾ വാഹനത്തിൽ ഘടിപ്പിക്കാറുള്ളത്.

Also Read: ഈ സൂപ്പര്‍ ബൈക്ക് ആണോ നിങ്ങളുടെ ഫേവറിറ്റ്; ഇപ്പോള്‍ സ്വന്തമാക്കാം ഓഫര്‍ പ്രൈസില്‍

വാ​ഹനം ഓടിക്കുമ്പോൾ നമ്മള്‍ക്ക് റോഡ് കാണുക മാത്രമല്ല നമ്മുടെ വാഹനം എതിരെ വരുന്ന വാഹനങ്ങൾക്കും കാണാൻ സാധിക്കണം. മൂടല്‍മഞ്ഞോ മഴയോ ഉള്ള സമയത്ത് നമ്മുടെ വാഹനം മറ്റ് വാഹനങ്ങൾക്ക് കാണാൻ ഡിആര്‍എലുകൾ സഹായകമാകും. ഇതാണ് ഇവയുടെ പ്രാഥമിക ധർമവും.

കുറഞ്ഞ വൈദ്യുതി മാത്രം ഉപയോ​ഗിക്കുന്ന എൽഇഡി ലൈറ്റുകളാണ് ഡിആര്‍എൽ ആയി വാഹനത്തിൽ ഉപയോ​ഗിക്കുക. സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായതോടെ ഡിആര്‍എൽ വാഹനത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഫീച്ചറായി മാറി.

Also Read: ടാറ്റ ഹാരിയര്‍ ഇവി എത്തുക 75 കിലോ വാട്ട് കരുത്തിന്റെ ബാറ്ററിയിലെന്ന് റിപ്പോര്‍ട്ട്‌

വാഹനത്തിന്റെ ലുക്കിന് കൂടുതൽ മിഴിവേകാനും ഡിആർഎല് സഹായകമാകുന്നു. മോഡേണ്‍ സ്‌റ്റൈലിഷ് ലുക്ക് ലഭ്യമാക്കുന്ന ഡിആർഎല്ലുകൾ പല രാജ്യങ്ങളിലും നിർബന്ധമായ വാഹനത്തിലെ ഘടകവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration