‘സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി വി അൻവർ പറഞ്ഞത് പച്ചക്കള്ളം;വീഡിയോ പുറത്തുവിട്ടത് ശരിയായ വസ്തുതകൾ മറച്ചുവെച്ച് ‘: തെളിവ് കൈരളി ന്യൂസിന്

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി വി അൻവർ ഉന്നയിച്ച ആരോപണം വസ്തുതാ വിരുദ്ധം. അൻവർ വീഡിയോ പുറത്തുവിട്ടത് ശരിയായ വസ്തുതകൾ മറച്ചുവെച്ച്. കേസിന്റെ വസ്തുതകൾ തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് ലഭിച്ചു.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയ സ്വർണ്ണവുമായി ബന്ധപ്പെട്ട രണ്ട് കേസിൽ പൊലീസ് സ്വർണം അടിച്ചുമാറ്റിയെന്നായിരുന്നു പി വി അൻവർ എം എൽ എ പുറത്തുവിട്ട വീഡിയോയിലെ പ്രധാന ആരോപണം. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ പകുതിയോളം പൊലീസ് മോഷ്ടിച്ചു. 900 ഗ്രാം സ്വർണ്ണത്തിൽ 500 ഗ്രാമിലേറെയാണ് പൊലീസ് മുക്കിയതെന്നായിരുന്നു പ്രധാന ആരോപണം.

Also read:‘കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം’: വികെ സനോജ്

എന്നാൽ 2023 മെയ് മാസം കരിപ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 570 ഗ്രാം തൂക്കമാണ് സ്വർണത്തിന് ഉണ്ടായിരുന്നതെന്ന് ബോധ്യപ്പെട്ടതാണെന്ന് രേഖയിൽ പറയുന്നു. എയ്‌ഡ് പോസ്റ്റിൽ വെച്ച് ഇൻവെസ്റ്റിഗേഷൻ കിറ്റിലുള്ള ത്രാസ്സിൽ വെച്ച് തൂക്കി നോക്കിയതിൽ 570 ഗ്രാം ആണ് തൂക്കം. കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി സ്വർണ്ണം ഉരുക്കി സ്വർണ്ണകട്ടിയാക്കി തൂക്കിയതിൽ 523 ഗ്രാം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൊണ്ടോട്ടി സ്റ്റേഷനിലെ കേസിൽ 350 ഗ്രാം ആണെന്നത് കൈരളി ന്യൂസിന് ലഭിച്ച രേഖയിൽ വ്യക്തമാണ്. ശേഷം ഇത് ഉരുക്കി സ്വർണ്ണ കട്ടിയാക്കി തൂക്കിയതിൽ 329.7 ഗ്രാമെന്നതും രേഖയിലുണ്ട്. എന്നാൽ 900 ഗ്രാം സ്വർണ്ണത്തിൽ പകുതിയിലേറെ പൊലീസ് അടിച്ചുമാറ്റിയെന്ന് പറയുന്ന അൻവർ എംഎൽഎ 900 ഗ്രാം എവിടെ നിന്ന് ലഭിച്ച കണക്കാണെന്ന് വ്യക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വസ്തുതകൾ മറച്ചുള്ള അൻവറിന്റെ ആരോപണം ഇതോടെ വീണ്ടും പൊളിയുകയാണ്.

Also read:‘പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലി’; ഡിവൈഎഫ്ഐ

രണ്ടു കേസുമായി ബന്ധപ്പെട്ട അതിനകത്ത് പറയുന്ന പ്രസക്ത ഭാഗങ്ങളും കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്. സ്വർണ്ണ കടത്ത് കേസിൽ പൊലീസ് സ്വർണം അടിച്ചുമാറ്റി എന്നായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ അത് തെറ്റാണു എന്ന് വ്യക്തമാക്കുന്നു തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. evidence against anwar

Also read:‘പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്’; വിമര്‍ശിച്ച് പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News