തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

മഴക്കാലമാണ് , രോഗങ്ങളുടെ കാലവും. കേട്ട് പരിചയിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങൾക്ക് സാധ്യതയുള്ള കാലം കൂടിയാണിത്. ആലപ്പുഴയിൽ തലച്ചോറിനെ ബാധിക്കുന്ന അമീബ മൂലം പതിനഞ്ചുകാരൻ മരണപ്പെട്ട സംഭവത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട് . മഴക്കാലത്ത് ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഗുരുതരമായ അവസ്ഥകളിലേക്കു തള്ളിവിടുന്നതുമായ നിരവധി രോഗങ്ങളുണ്ട് .ഇവയെ എല്ലാം ചെറുക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തേണ്ടതുണ്ട്.

also read :തലച്ചോര്‍ തിന്നുന്ന അമീബ കുളിക്കുന്നതിനിടെ ശിരസിലെത്തി, ആലപ്പു‍ഴയില്‍ വിദ്യാര്‍ത്ഥി മരിച്ചു

മഴക്കാല രോഗങ്ങളിൽ മിക്കവയും ജലജന്യവും സാംക്രമിക രോഗങ്ങളും ആയിരിക്കും.ചെറിയ മുൻകരുതലുകൾ കൊണ്ട് അകറ്റി നിർത്താവുന്ന രോഗങ്ങളാണ് ഇവയിൽ കൂടുതലും. തലച്ചോർ തിന്നുന്ന അമീബ പോലെ ഗുരുതരവും അപൂർവവും ആയ രോഗത്തെപ്പോലും ഇത്തരത്തിൽ ചെറുക്കാൻ കഴിയും . മലിനജവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്.മഴക്കാലത്ത് ശുദ്ധമാണെന്നുറപ്പുള്ള വെള്ളത്തിലല്ലാതെ കുളിക്കുകയോ , മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യാതിരിക്കുക. മഴക്കാല രോഗങ്ങളിൽ നിന്നകന്നു നില്ക്കാൻ ചെയ്യേണ്ടതെന്തെല്ലാമെന്ന് നോക്കാം.

also read :രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ല, വർത്തമാനകാല ഗുജറാത്തിൽ നിന്ന് മറ്റൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്ന് കെസി വേണുഗോപാൽ

സൂക്ഷിക്കേണ്ടതെന്തെല്ലാം ?

  • മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ജലജന്യ രോഗങ്ങൾ പടരുന്നതും ബാധിക്കുന്നതും.മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയെന്നതാണ് പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്.
  • മഴവെള്ളത്തിലും തോട് , പുഴ പോലുള്ള ജലാശയങ്ങളിലും വൈറസുകളും , തലച്ചോറിനെ ബാധിക്കുന്ന അമീബ പോലുള്ള പരാദങ്ങളും ഉണ്ടാവാനിടയുള്ളതിനാൽ അവയിൽ കുളിക്കുന്നതോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക
  • ഇത്തരത്തിൽ പല രോഗാണുക്കളും കുളിക്കുന്നതിലൂടെ മാത്രമല്ല ശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലൂടെയും നഖത്തിനടിയിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നവയുമുണ്ട്.അതിനാൽ ശുദ്ധമാണെന്നുറപ്പില്ലാത്ത വെള്ളത്തിൽ മുഖം കഴുകുന്നതോ കൈകാലുകൾ കഴുകുന്നതോ ഒഴിവാക്കുക
  • ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുക
  • വെള്ളം കെട്ടി നിൽക്കുന്ന സന്ദർഭങ്ങൾ കഴിവാക്കുക. ഫിഷ്‌ടാങ്കുകൾ , നീന്തൽക്കുളങ്ങൾ പോലുള്ളവ കൃത്യമായ മാർഗ നിർദേശങ്ങൾക്കനുസൃതമായി ക്ലോറിനേറ്റ് ചെയ്യുകയും , സമയനുസൃതമായി അവയിലെ വെള്ളം മാറ്റുകയും ചെയ്യുക
  • വീട്ടിലെ വാട്ടർടാങ്ക് , കിണർ എന്നിവ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൗഡർ/ ക്ലോറിൻ ഉപയോഗിച്ച് ശുചിയാക്കുകയും കൃത്യമായ രീതിയിൽ മൂടി സംരക്ഷിക്കുകയും ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News