ലോക ഫുട്ബോളില്‍ എന്തായിരുന്നു ഇന്ത്യ ? ; കാത്തിരിക്കാം ഗതകാല പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്ന കാലത്തിനായി

വിവാദങ്ങളോടെയാണ് ഒളിപിംക്‌സ് ഫുട്ബോളിന്റെ തുടക്കം. മത്സരം കഴിഞ്ഞു ഒന്നര മണിക്കൂറിനു ശേഷം അര്‍ജന്റീനയുടെ തോല്‍വി പ്രഖ്യാപിച്ചതാണല്ലോ ആദ്യ വിവാദം. ബ്രസീലിന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയുമൊക്കെ ആരാധകര്‍ സന്തോഷിക്കുന്നുണ്ടാകും. അതിനിടെ ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാന് ഇന്നലെ തകര്‍പ്പന്‍ ജയവുമായിരുന്നു. എന്നാല്‍ ഒളിപിംക്‌സ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ആദ്യ ഏഷ്യന്‍ രാജ്യം ഇന്ത്യ ആണെന്ന് പറഞ്ഞാല്‍ ഇന്നത്തെ തലമുറ വിശ്വസിക്കില്ല.

ALSO READ :ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പ്; പണം ക്രിപ്റ്റോ കറന്‍സിയാക്കി തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന 21കാരന്‍ പിടിയില്‍

അല്ലെങ്കിലും ഫുട്‌ബോള്‍ വരുമ്പോള്‍ നമ്മള്‍ ഇങ്ങനെയാണ്. കുറച്ചുപേര്‍ അര്‍ജന്റീന. വേറെ ചിലര്‍ ബ്രസീല്‍. പിന്നെ പോര്‍ച്ചുഗല്ലും ഫ്രാന്‍സും. പുഴകളില്‍ പോലുമുണ്ടാകും കൂറ്റന്‍ കട്ടൗട്ടുകള്‍. ലോക റാങ്കിങ്ങില്‍ 124-ാം സ്ഥാനത്തുള്ള നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ

ലോക ഫുട്ബോളില്‍ എന്തായിരുന്നു ഇന്ത്യ. പണ്ടത്തെ കഥകള്‍ പോലെ നമുക്ക് പറയാം. ഒളിപിംക്‌സ് ഫുട്ബോളില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. 1956 ല്‍ മെല്‍ബണ്‍ ഒളിപിംക്‌സിലാണ് ആ നേട്ടം. അതിലുമുണ്ട് ചില കൗതുകം. അക്കാലത്തെ ലോക ഫുട്‌ബോളില്‍ തന്നെ പ്രഗത്ഭരായ ഹങ്കറിയായിരുന്നു എതിരാളികള്‍. തൊട്ടുമുമ്പ് ലോകകപ്പ് ഫുട്‌ബോളിലെ ഫൈനലിസ്റ്റുകള്‍. മാന്ത്രിക ബൂട്ടുകളുമായി പുഷ്‌കാസിനെ പോലുള്ള താരങ്ങള്‍. എന്നാല്‍ ചില പ്രശ്ങ്ങള്‍ കാരണം ഹങ്കറി ഒളിപിംക്‌സില്‍ നിന്ന് പിന്‍വാങ്ങി. അതോടെ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒറ്റ ഗ്രൂപ്പ് മത്സരവും കളിക്കാതെ നേരിട്ട് ക്വാര്‍ട്ടറില്‍. ഫിക്‌സ്ചര്‍ മാറ്റാന്‍ ഫിഫ അനുവദിക്കാത്തതാണ് ഇന്ത്യയുടെ വഴികള്‍ എളുപ്പമാക്കിയത്.

ALSO READ :ഹൃദയാഘാതം ഒഴിവാക്കാന്‍ ചെയ്യാം ഈ കാര്യങ്ങള്‍

ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു ഇന്ത്യ സെമിയിലെത്തി. നെവില്‍ ഡിസൂസ ഹാട്രിക് ഗോളും നേടി. സമര്‍ ബാനര്‍ജിയായിരുന്നു ക്യാപ്റ്റന്‍. സമറിനു ആദ്യ മത്സരത്തില്‍ പരിക്കേറ്റതോടെ കിട്ടു നായകനായി. പീറ്റര്‍ തങ്കരജും ഒളിംപ്യന്‍ റഹ്മാനും ഉള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ ആ ടീമിലുണ്ടായിരുന്നു. പക്ഷേ സെമിയില്‍ തോറ്റു. മൂന്നാം സ്ഥാനത്തേക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യ ബള്‍ഗേറിയയോടും തോറ്റു. പക്ഷേ, ഒളിപിംക്‌സിന് ശേഷവും ഇന്ത്യയുടെ പ്രകടനം ഏറെ ചര്‍ച്ചയായി.

ALSO READ :കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി

51 ലെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ ഇന്ത്യ ആയിരുന്നു എന്നറിയുന്നവര്‍ക്ക് ആ ടീമിന്റെ ശക്തി മനസിലാകും. ഗതകാല പ്രതാപത്തിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ മടങ്ങിയെത്തുന്ന കാലത്തേക്ക് നമുക്ക് കാത്തിരിക്കാം. അതുവരെ വന്‍ കരകള്‍ക്കപ്പുറമുള്ള ഏതെങ്കിലും ടീമുകള്‍ക്കൊപ്പം ചേരാം . അല്ലെങ്കിലും രാജ്യാന്തര ഫുട്‌ബോളില്‍ ഗോള്‍ വേട്ടയില്‍ നാലാം സ്ഥാനക്കാരന്‍ നമ്മുടെ സുനില്‍ ഛേത്രി ആണല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News