രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് നീതിപീഠങ്ങള്‍ കര്‍ശന ശിക്ഷ നല്‍കുന്ന ഇക്കാലത്ത്, ഹൈക്കോടതിയില്‍ നിന്നും വ്യത്യസ്ഥമായ ഒരു വിധി പുറത്തുവന്നു. സി പി ഐ എം നേതാവ് പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. വിചാരണക്കോടതി ശിക്ഷിച്ച ആര്‍ എസ് എസ് നേതാക്കളെയാണ് ജസ്റ്റിസ് പി സോമരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് കുറ്റവിമുക്തരാക്കിയത്.
1999 ലെ തിരുവോണനാളിലായിരുന്നു കേരളത്തെ ഞെട്ടിച്ച ആ ആര്‍എസ്എസ് അതിക്രമം. കണ്ണൂരിലെ പ്രമുഖ സിപിഐ (എം) നേതാവ് പി ജയരാജന്റെ വീട്ടില്‍ ഇരച്ചു കയറിയ അക്രമി സംഘം അദ്ദേഹത്തെ നിഷ്ഠൂരമായി ആക്രമിക്കുകയായിരുന്നു. ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആയിരുന്നു ആക്രമണം. ശരീരമാസകലം തലങ്ങും വിലങ്ങും വെട്ടേറ്റ ജയരാജനെ മരിച്ചെന്നു കരുതി ഉപേക്ഷിച്ച് അവര്‍ മടങ്ങി. ഓടിക്കൂടിയ സമീപവാസികളായിരുന്ന ചിന്നഭിന്നമായ ആ ശരീരം വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
Also Read : പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ്സുകാരെ ഹൈക്കോടതി വെറുതെ വിട്ടു
ആദ്യം തലശ്ശേരി ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജയരാജന്‍ എന്ന നേതാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്കകം പ്രതികള്‍ അറസ്റ്റിലായി. ആറു പ്രതികളെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഉള്‍പ്പെടെയുള്ള വരെയാണ് വിചാരണ കോടതി അന്ന് ശിക്ഷിച്ചത്
ഇപ്പോള്‍ ഈ സംഭവം ചര്‍ച്ചയാകാന്‍ ഒരു കാരണമുണ്ട്. കേസിലെ ഒരാളൊഴികെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നു. പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ആറില്‍ അഞ്ചു പ്രതികളെയും വെറുതെ വിട്ടത് ജസ്റ്റിസ് സോമരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച്.
സംഘടിതമായി നടന്ന ആക്രമണത്തില്ല രണ്ടാം പ്രതിക്കെതിക്കെതിരായ ചില കുറ്റങ്ങള്‍ മാത്രം ഹൈക്കോടതി നിലനിര്‍ത്തി. മറ്റ് ചില വകുപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവുകളില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
കേസിലെ മുഖ്യ സാക്ഷികളായ പി ജയരാജന്റെ ഭാര്യ, സഹോദരി, അയല്‍വാസികള്‍ എന്നിവരുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നാണ്
ജസ്റ്റിസ് പി സോമരാജന്റെ കണ്ടെത്തല്‍. രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ കോടതികള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാലത്തെ ഈ വിധി വേറിട്ടതായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here