ഇന്‍സ്റ്റയില്‍ മാത്രമല്ല ഇനി സ്റ്റാറ്റസിലും മെന്‍ഷന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഇനി വാട്‌സ്ആപ്പിലും സ്റ്റാറ്റസ് മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ സാധിക്കും. വൈകാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.

അടുത്തിടെ സ്റ്റാറ്റസിന്റെ ദീര്‍ഘം കൂട്ടുന്ന രീതിയിലുള്ള അപ്‌ഡേഷന്‍ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. നിലവില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അപ്‌ഡേറ്റ് ചെയ്യാനാകുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വഴി പങ്കിടുന്ന ദൈര്‍ഘ്യമേറിയ വിഡിയോകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കും.

Also Read: ‘പൃഥ്വിക്കൊപ്പം അന്നൊരു പെൺകുട്ടിയെക്കൂടി ഞാൻ ഇന്റര്‍വ്യൂ ചെയ്തു, പക്ഷെ ആ സിനിമ നടന്നില്ല, ശേഷം ഫഹദെത്തി’, ഫാസിൽ പറയുന്നു

ഡിപി സെക്യൂര്‍ ചെയ്യാനുള്ള ഓപ്ഷനും അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News