ഇനി വേറെ ആപ്പ് തപ്പി പോകണ്ട; ഫോട്ടോ എഡിറ്റ് ചെയ്യാൻ വാട്‌സ്ആപ്പ് മതിയാകും

whatsapp

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പിക്ചർ ക്വാളിറ്റിക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്‌ വാട്‌സ്ആപ്പ് .ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി കാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ അനുവദിക്കുന്ന പരീക്ഷണഘട്ടത്തിലാണ് വാട്‌സ്ആപ്പ് .

ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താവിന് തന്നെ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് .പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന രീതിയിലായിരിക്കും ഇത് . വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ഓപ്പണാകുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാം.

also read: വമ്പൻ വിലക്കുറവിൽ 5ജി സമാർട്ട് ഫോണുകൾ; ഫ്‌ളിപ്പ്കാർട്ടിലും ആമസോണിലും ഓഫർ ഫെസ്റ്റിവൽ

വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകള്‍ ചിത്രങ്ങള്‍ക്കായി തെരഞ്ഞെടുക്കാം. വീഡിയോ കോളുളാണെങ്കിൽ , ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് സെലക്ട് ചെയ്യാം.ലോ ലൈറ്റ് മോഡ് ഓപ്ഷനുമുണ്ടാകും. കുറഞ്ഞ ലൈറ്റിൽ വീഡിയോ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്നതാണിത്. ”ടച്ച് അപ്പ്” മോഡിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഏറെ സൗകര്യപ്രദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News