സ്വകാര്യത നയങ്ങൾ ലംഘിച്ചു; ഒരു മാസത്തിനിടെ വാട്സ് ആപ് നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ

സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രിൽ ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ മാത്രം 71 ലക്ഷം വാട്സ് ആപ് അക്കൗണ്ടുകൾ പൂട്ടി. വാട്സ് ആപ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

also read: കോവളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം

ഇക്കാലയളവിൽ ആകെ 7,182,000 അക്കൗണ്ടുകൾക്കാണ് വാട്സ് ആപ് നിരോധനം കൊണ്ടുവന്നത്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കൂടുതൽ അക്കൗണ്ടുകൾ നിരോധിക്കുമെന്നും വാട്സ് ആപ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ അക്കൗണ്ടുകൾ മുൻകൂട്ടി തിരിച്ചറിയുന്നതും നിരോധിക്കുന്നതും വാട്സ്ആപ്പ് മെഷീൻ ലേണിംഗും ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ചാണ്.

സ്പാം, സ്‌കാമുകൾ, തെറ്റായ വിവരങ്ങൾ, ഹാനികരമായ ഉള്ളടക്കം എന്നിവയിൽ ഏർപ്പെടുന്ന വാട്സ് ആപ് അക്കൗണ്ടുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് സുരക്ഷിതമായി വാട്സ് ആപ് ഉപയോഗിക്കുന്നതിനു ഇത്തരം നിരോധനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

also read: കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്‌സ്‌വാഗണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News