വാട്സാപ്പിലും രക്ഷയില്ല! ആപ്പ് വെച്ച് ആപ്പിലാക്കാൻ സാധ്യത

സുരക്ഷയുണ്ട് റെക്കോർഡ് ചെയ്യാൻ സാധിക്കില്ല എന്ന് കരുതി വാട്സാപ്പ് കോളുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എന്നാൽ പേടിക്കണം. വാട്സാപ്പിൽ കോൾ ചെയ്യുന്നതും അത്ര സുരക്ഷിതമല്ല. തേർഡ് പാർട്ടി ആപ്ലിക്കേഷനിൽ കൂടി വാട്സാപ്പ് കോളും റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇത്തരത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also read: ആൻഡ്രോയിഡ് 15 പുറത്തിറങ്ങി: പക്ഷെ നിങ്ങൾക്ക് കിട്ടില്ല

കോളുകള്‍ റെക്കോഡ് ചെയ്യുന്നതില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ വ്യാപകമായ പ്രചരണത്തിന് കാരണമാകുന്നത്. വാട്സാപ്പ് കോളുകൾ റെക്കോർഡ് ചെയ്യുന്നത് നിയന്ത്രിക്കാൻ ട്രായ്ക്ക് അധികാരവുമില്ല.

Also Read: വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം ജനവാസമേഖലയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ഐടി നിയമത്തിലെ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയിൽ കോളുകൾ റെക്കോർഡ് ചെയ്യപ്പെട്ട ആൾക്ക് പരാതി നൽകാം. എന്നാൽ റെക്കോർഡ് ചെയ്യുന്ന സമയത്ത് മുന്നറിയിപ്പ് ഒന്നും ലഭിക്കാത്തതിനാൽ പല ആളുകളും ഈ കെണിയിൽ വീണുപോകുന്നുണ്ട്.

പല വിദേശ രാജ്യങ്ങളിലും കോൾ റെക്കോർഡിങ്ങ് പാടില്ല എന്ന നിയമം നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് നടപ്പിലാക്കാൻ താമസിച്ചു. അതിനാലാണ് പഴയ ഫോണുകളിൽ മുന്നറിയിപ്പില്ലാതെ കാൾ റെക്കോർഡിങ് നടത്താൻ സാധിക്കുന്നത്. ചില ഫോണുകളിൽ കോൾ റെക്കോർഡിങ്ങ് മുന്നറിയിപ്പിന് പകരം ബീപ്പ് ശബ്ദമാണ് ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News