ചാറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

വളരെ വേഗത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്. ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും.

തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫില്‍ട്ടറുകളുടെ സഹായത്താല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ കണ്ടെത്താനും സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വാട്സ്ആപ്പ് അറിയിച്ചു.

Also Read: ബാഴ്‌സയെ തകര്‍ത്ത് പി എസ് ജി സെമിയില്‍; പരിശീലകന്‍ സാവിക്കും ചുവപ്പുകാര്‍ഡ്

അഡ്രസ് ബുക്കില്‍ സേവ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ”കോണ്‍ടാക്ട്സ്” പോലുള്ള ഫില്‍ട്ടറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്സ്ആപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News