ഇനി ലോക്ക് ചെയ്ത ചാറ്റുകള്‍ മറച്ചുവെയ്ക്കാം; പുതിയ ഫീച്ചര്‍ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. തെരഞ്ഞെടുക്കുന്ന മെസേജുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉള്ളതാണ്. എന്നാല്‍ ചാറ്റ് ലിസ്റ്റില്‍ നിന്ന് ലോക്ക്ഡ് മെസേജുകള്‍ ഒന്നടങ്കം മറച്ചുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.

ലോക്ക്ഡ് ചാറ്റുകള്‍ മറച്ചുവെയ്ക്കുന്നതിന് ടോഗിള്‍ സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മെസേജുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നതായി മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.പുതിയ ഫീച്ചര്‍ വരുന്നതോടെ ഇതും മറയ്ക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ അപ്‌ഡോഷന്‍ വരുന്നതോടെ ലോക്ക്ഡ് ചാറ്റുകള്‍ ചാറ്റ് ലിസ്റ്റില്‍ തെളിയില്ല. ഇത് വീണ്ടും കാണണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടതായി വരും. ചാറ്റ്സ് ടാബിലെ സെര്‍ച്ച് ബാറിലാണ് സീക്രട്ട് കോഡ് നല്‍കേണ്ടി വരിക.

Also Read : വിഴിഞ്ഞം തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു

അതേസമയം ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഒരു വാട്സാപ്പ് ആപ്പില്‍ ഇനി ഒരേസമയം വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയും.

രണ്ട് സിം കാര്‍ഡുകളുണ്ടെങ്കില്‍ വാട്സാപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും നിലവില്‍ വാട്‌സ്ആപ്പ്‌ലോഗിന്‍ ചെയ്യുന്നത്. എന്നാല്‍ ഈ പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും.

Also Read : വിജയ്‌യെ മറികടന്ന് ഷാരൂഖ്, രജനിയെ പിന്തള്ളി സൂര്യ; ജനപ്രിയ നായകന്മാരുടെ പട്ടികയില്‍ അട്ടിമറി

ഇതിനായി ആദ്യം ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് സിംകാര്‍ഡ് കണക്ഷനുകള്‍ വേണം.വാട്‌സ്ആപ്പ് സെറ്റിങ്സ് ഓപ്പണ്‍ ചെയ്ത പേരിന് നേരെയുള്ള ചെറിയ ആരോ ടാപ്പ് ചെയ്യുക.ശേഷം ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക.പുതിയ അക്കൗണ്ട് ചേര്‍ക്കപ്പെടും.പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.രണ്ട് അക്കൗണ്ടുകള്‍ക്കും വേറെ വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും.

വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫീച്ചറുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News