ഉപഭോക്തക്കളെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലുണ്ട്. വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ് .ഉപഭോക്താവിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന പ്രത്യേക ഫീച്ചറിനാണ് ഇത്തവണ വാട്‌സ്ആപ്പ് രൂപം നല്‍കുന്നത്. ചാറ്റില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി പുറത്തിറക്കുന്നത്. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ നിലവില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ.
ALSO READഅന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച കെ.കെ ഷാഹിനക്ക് ആദരം
ചാറ്റ് ഇന്‍ഫോര്‍മേഷന്‍ സ്‌ക്രീനില്‍ പോയാല്‍ മാത്രമാണ് നിലവില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകുകയുള്ളൂ. എന്നാല്‍, പുതിയ ഫീച്ചര്‍ എത്തുന്നതോടെ ചാറ്റില്‍ തന്നെ മുഴുവന്‍ വിവരങ്ങളും കാണാനാകും. ആരെങ്കിലും പ്രൊഫൈല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ പോലും, അവ അറിയാന്‍ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ സ്വകാര്യത കൂടി കണക്കെടുത്താണ് ഈ ഫീച്ചര്‍ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുകയുള്ളൂ.
ഉപഭോക്താവ് ആര്‍ക്കാണ് മെസേജ് ചെയ്യുന്നത്, അവര്‍ ഓണ്‍ലൈനില്‍ ഇല്ലെങ്കില്‍ പോലും പ്രൊഫൈല്‍ വിവരങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ ദീര്‍ഘ നാളായുള്ള ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു ഫീച്ചര്‍ പുറത്തിറക്കാനുള്ള തീരുമാനത്തിലേക്ക് വാട്‌സ്ആപ്പ് എത്തിയത്. ഇതുവഴി പ്രൊഫൈല്‍ വിവരങ്ങള്‍ എളുപ്പം മനസ്സിലാക്കിയതിനു ശേഷം ആളുകളെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here