അയക്കാത്ത മെസേജുകൾ കണ്ടെത്താം; മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

whatsapp

വാട്സാപ്പിൽ മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ആഗോളതലത്തിൽ ഐ ഒ എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ എല്ലാം ഈ മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ ലഭ്യമാണ്. ടൈപ്പ് ചെയ്തിട്ട് അയക്കാത്ത മെസേജുകൾ കണ്ടെത്താൻ ഈ ഡ്രാഫ്റ്റ് ഫീച്ചർ സഹായിക്കും.

ഇത് വഴി അയക്കാത്ത സന്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പെട്ടന്ന് ട്രാക്ക് ചെയ്യാൻ കഴിയും.ഡ്രാഫ്റ്റ് മെസ്സേജുകൾ എളുപ്പത്തിൽ കണ്ടെത്താനായി ചെയ്യുന്നതിനായി ചാറ്റ് ലിസ്റ്റിൻ്റെ മുകളിലേക്ക് ഇത് വന്നുകിടക്കും.മെസ്സേജ് അയയ്‌ക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ഒരു ചാറ്റിൽ നിന്ന് ബാക് മാറിയാൽ , ചാറ്റ് ലിസ്‌റ്റ് പ്രിവ്യൂവിൽ ഗ്രീൻ “ഡ്രാഫ്റ്റ്” രൂപത്തിൽ ഡ്രാഫ്റ്റ് ടെക്‌സ്‌റ്റ് ദൃശ്യമാകും.

ALSO READ: വാട്സ്ആപ്പില്‍ ഗ്രൂപ്പ് ചാറ്റുകള്‍ ശല്യമാകുന്നുണ്ടോ ? പുതിയ കിടിലന്‍ അപ്‌ഡേറ്റ്

ഇതിനോടകം നിരവധി അപ്ഡേഷനുകളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. പ്രൈവസിക്കായുള്ള അപ്ഡേറ്റുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ സ്വകാര്യത , ഐഫോൺ ഉപയോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കാവുന്ന കോൺടാക്റ്റ് ലിസ്റ്റുകൾ, ബാക്ക്ഗ്രൗണ്ട് ഇഫക്‌റ്റുകളുള്ള ഫോട്ടോ, വീഡിയോ കോൾ ഫിൽട്ടറുകൾ, ഇൻ-ആപ്പ് ക്യാമറയ്‌ക്കുള്ള മെച്ചപ്പെട്ട സൂം നിയന്ത്രണങ്ങൾ, പുതിയ ഹോം സ്‌ക്രീൻ വിഡ്ജറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള അടുത്തിടെ നിരവധി ഫീച്ചർ ഉപഭോക്താക്കൾക്കായി കൊണ്ടുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News