ഡീപ് ഫേക്കുകൾക്ക് പണികിട്ടും, ഹെൽപ് ലൈനുമായി വാട്സ്അപ്

വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി വാട്സ്ആപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ ഈ പുതിയ പദ്ധതി. ഹെൽപ്പ് ലൈൻ സേവനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. അതുമാത്രവുമല്ല പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷാ പരിഗണിച്ച് വാട്സ്ആപ്പിൻറെ നീക്കം.

also read: ചാറ്റ് ജിപിടിക്ക് ബദലായി മുകേഷ് അംബാനിയുടെ പിന്തുണയോടെ ‘ഹനൂമാൻ’; മാർച്ചിൽ പുറത്തിറങ്ങും

ഡീപ് ഫേക്കുകളെ നേരിടാനായിട്ടാണ് വാട്സ്ആപ്പ് ഈ സൗകര്യം ഒരുക്കുന്നത്. മാർച്ച് മുതൽ ഈ സേവനം ലഭ്യമാകും. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളില്‍ ആണ് സേവനം ലഭിക്കും. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമാകും.

രാജ്യത്തെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഹെൽപ്പ് ലൈനിലേക്ക് പ്രവേശിക്കാം. വാട്സ്ആപ്പ് വഴി നേരിട്ട് ഡീപ്ഫേക്കുകൾ റിപ്പോർട്ട് ചെയ്യാൻ വ്യക്തികളെ ഹെൽപ്പ് ലൈൻ സഹായിക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ ‘ഡീപ്‌ഫേക്ക് അനാലിസിസ് യൂണിറ്റ്’ വീഡിയോ പരിശോധിക്കും. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

also read: ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു, സമരാഗ്നിയിൽ ലീഗിനെ അടുപ്പിക്കുന്നില്ല: ഇ പി ജയരാജൻ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration