ചാറ്റ്ജിപിടിയോട് ഏറ്റുമുട്ടാൻ ചാറ്റ്ബോട്ടുമായി വാട്സ്ആപ്പ്; എഐ ഫീച്ചറുകൾ

എഐ അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് . വാട്സ്ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ – ആപ്പ് എഐ ഫോട്ടോ എഡിറ്ററും കൊണ്ടുവരാനുളള തീരുമാനത്തിലാണ് വാട്സ്ആപ്പ് . വാട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: കേട്ടത് സത്യം തന്നെ, പക്ഷെ നടന്നത് വിവാഹമല്ല: ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി നടി അദിതി തന്നെ രംഗത്ത്, കൂടെ സിദ്ധാർത്ഥും

വാട്സാപ്പിന്റെ എഐ ചാറ്റ്ബോട്ടിനു ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ജെമിനിയോടുമൊക്കെയാണ് വാട്സ്ആപ്പിന് മത്സരിക്കേണ്ടി വരിക.  ഈ സേവനങ്ങൾ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്.

വാട്സ്ആപ്പിൽ ഫീച്ചർ എങ്ങനെയാണ് കാണാൻ കഴിയുക എന്നത്  വാബെറ്റ്ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐയാണ് ചാറ്റ്‌ബോട്ട്.

കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേഷൻ അവതരിപ്പിച്ചിരുന്നു. ഒരു മിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാനാകുന്നതായിരുന്നു അപ്ഡേഷൻ.

ALSO READ: ടീം പത്തനംതിട്ട, പാർലമെൻ്റിൽ ജില്ലയുടെ ശബ്ദമാകാൻ തോമസ് ഐസക്കിന് കഴിയും: മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News