ചാറ്റുകൾ ഇനി മറ്റാർക്കും വായിക്കാനാകില്ല, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചാറ്റ് ലോക്ക് പരീക്ഷണവുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. വൈകാതെ തന്നെ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ചേര്‍ക്കുമെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഇതുവഴി രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത് ഫോള്‍ഡറിലാക്കാനും സാധിക്കും.

ALSO READ: തണ്ണീർ കൊമ്പൻ ചരിഞ്ഞു; ചരിഞ്ഞത് ബന്ദിപ്പൂരിൽ വെച്ച്

ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്ടിവേറ്റ് ആകുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റും. കൂടാതെ ഈ ചാറ്റിലേക്ക് നോട്ടിഫിക്കേഷനുകള്‍ ഹൈഡും ചെയ്യും. ഫോണ്‍ മറ്റുള്ളവരുടെ കയ്യിലെത്തിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ വായിക്കാനാകില്ല.

നിലവില്‍ ഫോണ്‍ ആപ്പിലെ ലോക്ക് ചെയ്ത ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ മറ്റ് ചാറ്റുകള്‍ക്കൊപ്പം കാണാനാവും. ചാറ്റ് ലോക്ക് ഓപ്ഷൻ ഓണ്‍ ചെയ്ത് വച്ചാല്‍ ചാറ്റ് ലോക്കാകും. ബയോമെട്രിക് സുരക്ഷ വച്ചാണ് ഇത് ലോക്ക് ചെയ്യുന്നത്. ചാറ്റ് ലിസ്റ്റിന് മുകളിലായി കാണുന്ന ലോക്ക്ഡ് ചാറ്റ് ഫോള്‍ഡറിന് അകത്താണ് ഉണ്ടാകുക.

അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചര്‍ വിപുലീകരിച്ച് കൊണ്ട് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ചാറ്റ് ലോക്കിനായുള്ള പുതിയ സീക്രട്ട് കോഡാണ് അവതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകള്‍ ഒരു രഹസ്യ കോഡിന് പിന്നില്‍ ഹിഡനായി സൂക്ഷിക്കുന്നു. രഹസ്യ കോഡ് നല്‍കിയാല്‍ സന്ദേശങ്ങള്‍ കാണിക്കും.

ALSO READ: ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്ന് ബൈഡൻ; വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News