വീഡിയോ കോളിന് വെളിച്ചം കുറവാണോ? സൊല്യൂഷനുമായി വാട്ട്സ്ആപ്പ്

WHATSAPP

വീണ്ടും പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണിത്. ലോ ലൈറ്റ് മോഡ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. വാട്ട്സ്ആപ്പ് വീഡിയോ കോൾ ചെയ്യുമ്പോഴുള്ള ലൈറ്റ് കുറവ് എന്ന പ്രശ്‍നത്തിനു ഇതിലൂടെ പരിഹാരമാകും. ഈ ഫീച്ചർ വരുന്നതോടെ കോൾ ചെയ്യുന്ന ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകും.

ഇതോടെ ആശയവിനിമയം കൂടുതൽ ഫലപ്രദമാകും. ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്.

ALSO READ: നവംബർ മുതൽ ഒടിപി സന്ദേശത്തിൽ തടസമുണ്ടായേക്കും; ടെലികോം സേവന കമ്പനികളുടെ മുന്നറിയിപ്പ്

ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങി വീഡിയോ കോളിനാവശ്യമായ ഫീച്ചറുകൾ വാട്സ്ആപ്പ് മുന്നേ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിനിടെ ബാക്ക്ഗ്രൗണ്ട് മാറ്റാനും ഫിൽട്ടറുകൾ ചേർക്കാനും ഫീച്ചറുകൾ വാട്സ്ആപ്പിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News