ഒരു വാട്‌സാപ്പില്‍ വ്യത്യസ്ത അക്കൗണ്ട്; ഫീച്ചറുമായി വാട്‌സാപ്പ്

ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി ഒരേസമയം വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയും.

ALSO READ: “അച്ഛന്‍ സന്തോഷവാനായിരിക്കുന്നു”; പിറന്നാള്‍ ദിനത്തില്‍ വി എസിന്റെ മകന്‍ അരുണ്‍കുമാര്‍
രണ്ട് സിം കാര്‍ഡുകളുണ്ടെങ്കില്‍ വാട്‌സാപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും നിലവിൽ വാട്‌സാപ്പ്ലോഗിന്‍ ചെയ്യുന്നത്. എന്നാൽ ഈ പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാൻ കഴിയും.

ഇതിനായി ആദ്യം ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് സിംകാര്‍ഡ് കണക്ഷനുകള്‍ വേണം.വാട്‌സാപ്പ് സെറ്റിങ്‌സ് ഓപ്പൺ ചെയ്ത പേരിന് നേരെയുള്ള ചെറിയ ആരോ ടാപ്പ് ചെയ്യുക.ശേഷം ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക.പുതിയ അക്കൗണ്ട് ചേര്‍ക്കപ്പെടും.പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.രണ്ട് അക്കൗണ്ടുകള്‍ക്കും വേറെ വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും.

ALSO READ:ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ

വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫീച്ചറുകൾ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News