ലാസ്റ്റ് സീൻക്കാരെ കണ്ടെത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

അൽപ സമയം മുന്‍പ് വരെ ആരൊക്കെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നറിയാൻ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. കോണ്‍ടാക്ടുകള്‍ ഏതൊക്കെ എന്ന് അറിയാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. അൽപ സമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോൺടാക്ടുകൾ ഏതൊക്കെയെന്ന് ഇതിലൂടെ അറിയാം. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്.ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ ഇത് കാണാം. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല.

ALSO READ: നാലു പതിറ്റാണ്ടു കാലം തീർഥാടകർക്ക് ചായയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി നൽകി; 96-ാം വയസിൽ വിടപറഞ്ഞ് സിറിയൻ ശൈഖ്

നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനായി ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ട്.

കൂടാതെ വാട്‌സ്ആപ്പിലും സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്‌ഡേഷന്‍ ഉടനെത്തും. ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ മെന്‍ഷന്‍ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. വാട്‌സ്ആപ്പ് ഡിപി സെക്യൂറ് ആക്കിയ ഓപ്ഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഡിപിയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാകില്ല. കൂടാതെ ചാറ്റ്‌ബോട്ടായ മെറ്റ എഐ വാട്‌സ്ആപ്പിലും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന്‍ ലഭ്യമായിട്ടില്ല. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് ഈ എഐ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: ലോക്‌സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News