വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍.

ALSO READ: മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 120 ലിറ്റര്‍ സ്പിരിറ്റ്

ഫോട്ടോയോ വീഡിയോയോ അപ്‌ഡേറ്റ് ആയി ഷെയര്‍ ചെയ്ത് കഴിഞ്ഞാല്‍ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും പച്ച വളയം പ്രത്യക്ഷപ്പെടുന്നതനുസരിച്ച് ആണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഇതില്‍ ടാപ്പ് ചെയ്താല്‍ പുതിയ അപ്‌ഡേറ്റുകള്‍ കാണാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി കമ്മ്യൂണിറ്റിക്കും ചാനലിനും ഇടയിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടാതെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ചുറ്റിലുമുള്ള ഗ്രീന്‍ വളയത്തില്‍ ടാപ്പ് ചെയ്തും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ആസ്വദിക്കാവുന്നതാണ്. സ്റ്റാറ്റസ് ടാബിലെ പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്തും പ്രൊഫൈല്‍ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കണ്‍ തന്നെ ടാപ്പ് ചെയ്തും സ്റ്റാറ്റസ് അപ്‌ഡേറ്റ് ഉപയോഗിക്കാം .

ALSO READ: ഈഫൽ ടവർ താൽക്കാലികമായി അടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News