സ്റ്റിക്കറുകൾ നിർമിക്കാം,പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സാപ്പ് ഉപഭോക്താക്കൾക്കായി സ്റ്റിക്കറുകള്‍ നിര്‍മിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സ്റ്റിക്കറുകള്‍ ഐഒഎസ് വേര്‍ഷനില്‍ നിർമിക്കാനും എഡിറ്റു ചെയ്യാനും അയക്കാനും കഴിയുന്നതാണ് പുതിയ ഫീച്ചർ. ചാറ്റുകളെ കൂടുതൽ രസകരമാക്കി മാറ്റാൻ ഈ ഫീച്ചറിനു കഴിയും. കൂടാതെ ഈ പുതിയ ഫീച്ചർ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനും സഹായിക്കും.

ALSO READ: ശൈത്യകാലത്ത് ഈ ഫലങ്ങൾ കഴിക്കൂ…

ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം ഇതിലൂടെ കഴിയും. ഇങ്ങനെ നിര്‍മിക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യാൻ കഴിയും. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഇത് മറ്റുള്ളവർക്ക് പങ്കുവെക്കാം.

ചാറ്റ് തുറന്ന് താഴെ ടെക്സ്റ്റ് ബോക്സിന് വലത് വശത്തുള്ള സ്റ്റിക്കര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക.
‘ക്രിയേറ്റിവ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക
ശേഷം തുറന്നുവരുന്ന എഡിറ്റിങ് ടൂളില്‍ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ചേര്‍ക്കാം. തുടർന്ന് സെന്റ് ബട്ടന്‍ ടാപ്പ് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാൻ കഴിയും.

ALSO READ:മൂന്ന് വിരലും നീണ്ട തലയോട്ടിയും; ‘ഏലിയൻ മമ്മി’ മനുഷ്യന്റെ കരവിരുത് തന്നെ..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News