ഇനി ഇൻസ്റ്റഗ്രാമിൽ മാത്രമല്ല; വീഡിയോ കോളുകളിൽ ബാക്ക്ഗ്രൗണ്ട് മാറ്റാൻ വാട്ട്സാപ്പും

ഇൻസ്റ്റഗ്രാമിന്റെ എല്ലാവർക്കും ഇഷ്ടമുള്ള ഫീച്ചറാണ് ഓഗ്മെന്റഡ് റിയാലിറ്റി. നമ്മൾ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുമ്പോൾ അതിൽ ഫിൽറ്ററുകളും ബാക്ഗ്രൗണ്ടും എല്ലാം മാറ്റാൻ കഴിയുന്ന ഫീച്ചറാണ് ഓഗ്മെന്റഡ് റിയാലിറ്റി. സാധാരണഗതിയിൽ നമ്മൾ വീഡിയോ കോളിനായി ഉപയോഗിക്കുന്ന ആപ്പ് വാട്ട്സാപ്പ് ആണ്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ സുഹൃത്തുക്കൾ മാത്രമായിരിക്കും ഈ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചർ ഉപയോഗിക്കുന്നവർ.

Also Read: കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗ ബാധ; കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടരിയകളുടെ സാന്നിധ്യം കണ്ടെത്തി

എന്നാൽ ഇപ്പോൾ വാട്ട്സാപ്പും ഈ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാട്ട്സാപ്പിന്റെ 2.24.13.14 ബീറ്റാ വേര്‍ഷനിലാണ് ഈ അപ്‌ഡേറ്റുള്ളത്. ഐഫോണിന്റെ ഫെയ്‌സ്‌ടൈമിൽ ഈ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചർ നേരത്തെ തന്നെ ഉണ്ട്. അതിനു സമാനമായ ബാക്ഗ്രൗണ്ടും ഫിൽറ്ററുകളുമാകും വാട്ട്സാപ്പും അവതരിപിപ്പിക്കുക. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഈ ഫീച്ചറുകൾ വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

Also Read: ‘ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പില്‍ കളിക്കില്ല’, പ്രതികരിച്ച് ലയണൽ മെസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here