ഇഷ്ടത്തിനനുസരിച്ച് ചാറ്റ് വേർതിരിക്കാനുള്ള കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. വ്യക്തികളുമായുള്ള ചാറ്റും ഗ്രൂപ്പ് ചാറ്റുകളും നമുക്കിഷ്ടമുള്ളവരുടെ ചാറ്റും വേർതിരിക്കാനാകുമെന്നാണ് റിപ്പോർട്ട്. അൺറെഡ്, ഗ്രൂപ്പ്, പിന്ന്ഡ് ചാറ്റ് എന്നിങ്ങനെയാണ് നമുക്ക് വാട്ട്സാപ്പിൽ വേർതിരിക്കാൻ സാധിക്കുക. ഇനി വരുന്ന ഫീച്ചറോടെ വാട്ട്സാപ്പ് ബിസിനസ് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ചാറ്റ് വേർതിരിക്കാൻ സഹായകമാകും എന്നാണ് മനസിലാകുന്നത്.
Also Read: അപായപ്പെടുത്താൻ സാധ്യതയുണ്ട്, തോക്കിന് ലൈസൻസ് അനുവദിക്കണം; അപേക്ഷ നൽകി പി വി അൻവർ എം എൽ എ
ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ നമുക്ക് പെട്ടെന്ന് ലഭിക്കേണ്ട ചാറ്റുകളോ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ ചാറ്റുകളോ തപ്പി ഏറെദൂരം പോകേണ്ടി വരില്ല. അവയെല്ലാം നമുക്ക് എളുപ്പത്തിൽ തന്നെ എടുക്കാൻ സാധിക്കും. ഇനി വരുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ കൂടെ വാട്ട്സാപ്പ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here