അറിയാത്ത നമ്പറില്‍ നിന്നുള്ള മെസേജ് വന്നോ? ഇനി ടെന്‍ഷന്‍ വേണ്ട, പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ആന്‍ഡ്രോയിഡ് അപ്ഡേറ്റിനായി പുതിയ വാട്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

അറിയാത്ത നമ്പറില്‍ നിന്നുള്ള മെസേജ് വന്നാല്‍ ഉപയോക്താവിനെ ഓര്‍മപ്പെടുത്തുകയും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്ന രീതിയിലുമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അറിയാത്ത നമ്പറില്‍ നിന്ന് മെസേജ് വന്നാല്‍ പുതിയ സ്‌ക്രീന്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് പുതിയ അപ്‌ഡേഷന്‍.

അറിയാത്ത നമ്പര്‍ ആയത് കൊണ്ട് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താവിന് ഓപ്ഷന്‍ നല്‍കുന്ന തരത്തിലാണ് സംവിധാനം. ഇത്തരത്തില്‍ മെസേജ് വന്നാല്‍ എന്തുചെയ്യണമെന്നും ആ സ്‌ക്രീനില്‍ നിര്‍ദേശം നല്‍കും.

അജ്ഞാത നമ്പറില്‍ നിന്നുള്ള മെസേജിന് മറുപടി നല്‍കുന്നതിന് മുന്‍പ് പ്രൊഫൈല്‍ ഫോട്ടോയും നെയിമും ഫോണ്‍ നമ്പറിലെ കണ്‍ട്രി കോഡും പരിശോധിക്കാന്‍ ഉപയോക്താവിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ടിപ്പുകള്‍ വാട്ട്‌സ്ആപ്പ് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News