സുരക്ഷയും പുതിയ ഫീച്ചറുകളും മുൻനിർത്തി ഇടയ്ക്കിടെ അപ്‌ഡേറ്റുകൾ വരുത്തുന്ന ആപ്പ്ളിക്കേഷനാണ് വാട്സാപ്പ്. ഇത്തരത്തിൽ ഒരു ഫീച്ചർ കൂടി വാട്സാപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ALSO READ: കോൺസുലേറ്റുകൾക്ക് മുൻപിൽ ഖാലിസ്ഥാനി പ്രതിഷേധം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ചാറ്റ് ഹിസ്റ്ററികൾ കൈമാറുന്നതിലാണ് വാട്സാപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. സാധാരണയായി ആളുകൾ പുതിയ ഫോണുകൾ വാങ്ങുമ്പോൾ ചാറ്റുകൾ കൈമാറ്റം ചെയ്യുന്നതിനായി ക്ലൗഡ് അല്ലെങ്കിൽ ബാക്കപ്പ് സംവിധാനങ്ങളെയാണ് ആശ്രയിക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരുപാട് സമയം നഷ്ടപ്പെടുന്നതായി വ്യാപകമായ പരാതിയുണ്ട്. ഇപ്പോൾ ഇതിന് ഒരു പരിഹാരവുമായി വാട്സാപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ALSO READ: പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ്; 15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം
ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്കു ചാറ്റുകൾ കൈമാറാൻ ഇനി ക്യൂആര്‍ കോഡ് ഉപയോഗിക്കാം എന്നതാണ് ഫീച്ചർ. അതായത് ചാറ്റുകൾ അയക്കേണ്ട ഫോണിൽ നിന്ന് ചാറ്റുകൾ ഉള്ള ഫോണിലെ ക്യൂആര്‍ കോഡ് സ്കാൻ ചെയ്താൽ ഇനി എളുപ്പം ചാറ്റുകൾ കൈമാറാം. ഈ സംവിധാനം കൂടുതൽ സുരക്ഷയുള്ളതും കാര്യക്ഷമതയുള്ളതും ആയിരിക്കും എന്നാണ് പൊതുവെയുള്ള അഭിപ്രായം. വലിയ മീഡിയ ഫയലുകൾ കൂടി എളുപ്പത്തോടെ കൈമാറാം എന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്.
ALSO READ: ലോകം കീഴടക്കിയ സംഗീത മാന്ത്രികൻ; പിറന്നാൾ നിറവിൽ കീരവാണി
ക്യൂആര്‍ കോഡ് സംവിധാനം ഉപയോഗിക്കേണ്ട രീതി കൂടി ശ്രദ്ധിക്കണം. ചാറ്റ് ഹിസ്റ്ററി കൈമാറ്റം ചെയ്യപ്പെടേണ്ട ഫോണിലെ വാട്‌സ്ആപ്പ് തുറന്ന ശേഷം പുതിയ ഫോണിലെ സെറ്റിങ്‌സില്‍ നിന്ന് ചാറ്റ്, ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ എന്നിവ ക്ലിക്ക് ചെയ്യുക. തുടർന്ന് പഴയഫോണില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌യുന്നതോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here