ഒരു ഫോണില്‍ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാൻ കഴിയുന്ന മൾട്ടി അക്കൗണ്ട് ഫീച്ചർ പരീക്ഷിക്കാൻ ഒരുങ്ങി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ബീറ്റ പതിപ്പിൽ ഈ ഫീച്ചർ പരീക്ഷിക്കുകയാണ് വാട്ട്സ്ആപ്പ്. ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് എന്നിവയിൽ ലഭ്യമായ ഫീച്ചറിന് സമാനമായിരിക്കും പുതിയ ഫീച്ചർ. ഈ ഫീച്ചർ എല്ലാ വാട്ട്സ്ആപ്പിലേക്ക് ഉടനെത്തുമെന്നാണ് സൂചന. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായിരിക്കും ഈ ഫീച്ചർ ആദ്യം ലഭ്യമാകുക.
നിലവിൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഒരു ഫോണിൽ ഉപയോഗിക്കാനാകൂ. അല്ലെങ്കിൽ വാട്ട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കേണ്ടി വരും. അതുമല്ലെങ്കിൽ ഒരാൾക്ക് ഒരേ ഉപകരണത്തിൽ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനായി വാട്ട്സാപ്പുകളെ ക്ലോൺ ചെയ്യേണ്ടതുണ്ട്.ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് മൾട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നത്.
കൂടാതെ ഉപയോക്താക്കൾക്ക് കൂടുതൽ ആധുനികമായ അനുഭവം നൽകുന്നതിനായി കമ്പനി ക്രമീകരണ ഇന്റർഫേസ് പുനർരൂപകൽപ്പന ചെയ്യുന്നുണ്ട്. സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്.
കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ഇതിലൂടെ വാട്സ്ആപ്പ് സെര്‍വര്‍ വഴി കോള്‍ വഴിതിരിച്ചു വിട്ട് ലൊക്കേഷന്‍ തിരിച്ചറിയുന്നതില്‍ നിന്ന് തടയും. പ്രൈവസി കോള്‍ സെറ്റിങ്സ് മെനുവിലാണ് പുതിയ ഫീച്ചര്‍ വരിക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here