നമ്പർ സേവ് അല്ലേ, എന്നാലും വാട്‌സ്ആപ്പ് കോൾ ചെയ്യാം

സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ അധികം താമസിക്കാതെ തന്നെ ഐഒഎസ് യൂസര്‍മാര്‍ക്കും ലഭ്യമാകും.

മുമ്പ് സേവ് ചെയ്‌ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഫീച്ചറിലൂടെ അതിനും പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പര്‍ മുമ്പ് സേവ് ചെയ്‌തിട്ടില്ലെങ്കില്‍ പോലും നമ്പര്‍ നേരിട്ട് എന്‍റര്‍ ചെയ്‌ത് വിളിക്കാംകോള്‍ ഇന്‍റര്‍ഫേസില്‍ കയറി “Call a number” എന്ന ഓപ്ഷനിൽ നമ്പര്‍ നല്‍കിയാല്‍ സേവ് ചെയ്യാതെ തന്നെ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ ചെയ്യാം.

നമ്പര്‍ നല്‍കുമ്പോള്‍ അത് മുമ്പ് പ്ലാറ്റ്‌ഫോമില്‍ സേവ് ചെയ്‌തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിന്‍റെ നമ്പര്‍ ആണെങ്കില്‍ നീല ടിക് മാര്‍ക് ദൃശ്യമാകും. ഇത് സുരക്ഷ കൂട്ടുന്ന ഫീച്ചറാണ്.

also read: ആഹാ ഇത് കലക്കും! ഹിന്ദി അടക്കം ആറ് ഭാഷകളിൽ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിലെ വീഡിയോ മെച്ചപ്പെടുത്തിയ ഫീ ച്ചർ അതിൽ പ്രധാനപെട്ടതാണ്. ഉയര്‍ന്ന വീഡിയോ ക്വാളിറ്റിയിൽ കോൾ ചെയ്യാനാകും. യൂസര്‍ എക്‌സ്‌പീരിയന്‍സ് കൂട്ടാനായിട്ടാണ് പുതിയ ഫീച്ചറുകൾ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. കൂടാതെ മറ്റ് പല ഫീച്ചറുകളും ഉപയോക്താക്കൾക്കായി വാട്സാപ്പ് കൊണ്ടുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News