വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി സ്പേസ് എക്‌സിന്റെയും ടെസ്ലയുടെയും മേധാവിയായ ഇലോണ്‍ മസ്‌ക് രംഗത്ത്. വാട്ട്‌സ്ആപ്പ് എല്ലാ രാത്രിയിലും ഡാറ്റ ചോര്‍ത്തുകയാണെന്നും ചിലര്‍ ഇപ്പോഴും സുരക്ഷിതമാണെന്ന് കരുതുകയാണെന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. എക്സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം മസ്‌കിന്റെ ആരോപണത്തോട് വാട്ട്്സ്ആപ്പോ, സക്കര്‍ബര്‍ഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മസ്‌കിന്റെ ആരോപണത്തിനെതിരെ കംപ്യൂട്ടര്‍ പ്രോഗ്രാമറും, വീഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാര്‍ക്ക് രംഗത്തുവന്നു. എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ച ജോണ്‍ ഡാറ്റയും യൂസേജ് പാറ്റേണും മെറ്റ ശേഖരിക്കുന്നുണ്ടാവാമെന്നും സന്ദേശങ്ങള്‍ സുരക്ഷിതമാണെന്നുമാണ് തന്റെ അഭിപ്രായമെന്നും കുറിച്ചു. ഇതിന് മുമ്പും മസ്‌ക് മെറ്റ ഉടമ സക്കര്‍ബര്‍ഗിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ALSO READ:‘ഞാൻ അയച്ച ശബ്ദ സന്ദേശം തെറ്റിദ്ധാരണയുണ്ടാക്കി’;പറഞ്ഞത് പിൻവലിച്ച് ബാറുടമ അനിമോൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here