വാട്‌സ്ആപ്പിൽ വരുന്ന ലിങ്കും മെസേജും ശരിയാണോ ? പുതിയ ഫീച്ചർ സഹായിക്കും

whatsapp

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ഫീച്ചർ.അതുകൊണ്ടു തന്നെ വാട്സാപ്പിൽ വരുന്ന പുതിയ ഫീച്ചർ ഇത്തരം വിവരങ്ങളിൽ ഏതാണ് തെറ്റ് ശരി എന്നിവ മനസിലാക്കാൻ സഹായിക്കുന്നു. വാട്സാപ്പിൽ കൂടുതലായും പ്രചരിക്കുന്ന മെസേജുകളാണ് ഈ രീതിയിൽ പരിശോധിക്കുവാൻ സഹായിക്കുക.

ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് റിപ്പോർട്ട് .യുആർഎൽ ഉൾകൊള്ളുന്ന സന്ദേശം എന്തെങ്കിലും ലഭിച്ചാൽ ആ ലിങ്ക് ഉപഭോക്താവിന് സ്വയം ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനാകും.ലിങ്കിലെ വിവരവും ആ ലിങ്കിനൊപ്പമുള്ള മെസേജിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും തമ്മിൽ എന്തെങ്കിലും സാമ്യത ഉണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന.

ALSO READ: ഇത് കലക്കും ! സ്റ്റാറ്റസില്‍ ഇനി മറ്റുള്ളവരെ ടാഗ് ചെയ്യാം; എങ്ങനെയെന്നല്ലേ ?

അതേസമയം ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് പരിശോധിക്കുക. ഈ മെസേജുകൾക്ക് പ്രൈവസി ഉണ്ടാകും എന്നതും എടുത്തുപറയേണ്ടതാണ്. ഈ ഫീച്ചർ അപകടകരമായ വെബ്‌സൈറ്റുകളിലേക്ക് എത്തുന്നത് തടയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News