നമ്പർ സേവ് ചെയ്യുന്നില്ലെങ്കിൽ വേണ്ട! വാട്ട്സ്ആപ്പിൽ മെസ്സേജ് ഇങ്ങനെയും അയക്കാം…

WHATSAPP

ലോകമെമ്പാടുമുള്ള മിക്ക സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഒരു ഡിഫോൾട്ട് ടെക്‌സ്‌റ്റിംഗ് ആപ്ലിക്കേഷനായി വാട്ട്‌സ്ആപ്പിനെ മാറ്റിയിരിക്കുകയാണ്. ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, വിഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങി അയയ്ക്കാനും സ്വീകരിക്കാനും ഇന്ന് വാട്ട്സ്ആപ്പ് കഴിഞ്ഞിട്ടേയുള്ളൂ മറ്റൊരു ആപ്ലിക്കേഷൻ. കോണ്ടാക്ട് നമ്പർ സേവ് ചെയ്താണ് വാട്ട്സ്ആപ്പിൽ മെസ്സേജ് അയക്കുന്നത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോഴൊക്കെ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അവരുടെ  നമ്പർ സേവ് ചെയ്യാതെ നമുക്ക് നിർവാഹമില്ല. ഇത്തരം സാഹചര്യങ്ങളിൽ അപരിചിതരുടെ മൊബൈൽ നമ്പർ നമുക്ക് സേവ് ചെയ്യേണ്ടി വരുന്നുണ്ട്. എന്നാൽ സ്വകാര്യത അടക്കം കണക്കിലെടുത്ത് പലരും പലപ്പോഴും ഇത്തരത്തിൽ അപരിചിതർക്ക് മെസ്സേജ് അയക്കാൻ അല്പമൊന്നു മടിക്കാറുണ്ട്. എന്നാൽ ആ മടി ഇനി വേണ്ട… മൊബൈലിൽ ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയയ്ക്കാൻ ചില വഴികളുണ്ട്. അത് അതേതൊക്കെയെന്ന് നോക്കാം;

1) വാട്ട്സ്ആപ്പ് വഴി

ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഡിവൈസിൽ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുക. ശേഷം നിങ്ങൾ മെസ്സേജ് അയയ്ക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ കോപ്പി ചെയ്യണം. ഇനി സ്‌ക്രീനിന്റെ താഴെയുള്ള ന്യൂ ചാറ്റ് ബട്ടണിൽ ടാപ്പ് ചെയ്ത് വാട്ട്സ്ആപ്പ് കോണ്ടാക്ടിനടിയിലുള്ള നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക. ഇനി ടെക്സ്റ്റ് ബോക്സിൽ കോപ്പി ചെയ്ത മൊബൈൽ നമ്പർ പേസ്റ്റ് ചെയ്യുക. ഇനി ആ മൊബൈൽ നമ്പറിൽ ടാപ്പ് ചെയ്യുക. ഈ നമ്പറിന്റെ ഉടമ വാട്ട്സ്ആപ്പിൽ ഉണ്ടെങ്കിൽ ചാറ്റ് ഓപ്‌ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. ഇതുവഴി മൊബൈൽ നമ്പർ സേവ് ചെയ്യാതെ തന്നെ നിങ്ങൾക്ക് മെസ്സേജ് അയയ്ക്കാം.

2) മൊബൈൽ നമ്പർ സേവ് ചെയ്യാതെ ബ്രൗസറിൽ ലിങ്ക് ക്രിയേറ്റ് ചെയ്ത് മെസ്സേജ് അയയ്ക്കാം

ഇതിനായി ആദ്യം മൊബൈലിലോ ഡെസ്ക്ടോപിലോ വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക. തുടർന്ന് https://api.whatsapp.com/send?phone=xxxxxxxxxx എന്ന ലിങ്ക് സെർച്ച് ബാറിൽ നൽകണം. ഇനി xxxxxxxxxx സ്ഥാനത്ത് നിങ്ങൾ മെസ്സേജ് അയയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ നമ്പർ പേസ്റ്റ് ചെയ്യണം. പേസ്റ്റ് ചെയ്യുമ്പോൾ കൺട്രി കോഡ് ചെയ്യാൻ വിട്ടുപോകരുത്. ഇനി എന്റർ ഓപ്‌ഷൻ ടാപ്പ് ചെയ്ത് കണ്ടിന്യുവിൽ ക്ലിക് ചെയ്ത് ചാറ്റ് ഓപ്‌ഷനിലേക്ക് പോകുക. ഇതോടെ മൊബൈൽ നമ്പർ സേവ് ചെയ്യാതെ മെസാജ് അയയ്ക്കാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News