വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!

ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ആപ്പുകളിലൊന്നായ വാട്ട്‌സ്ആപ്പില്‍ പുതിയ അപ്പ്‌ഡേറ്റുകള്‍ നിരന്തരം കമ്പനി പരീക്ഷിക്കാറുണ്ട്. ഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ വാട്ട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുന്നതിലൂടെയാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും ടെക്സ്റ്റ്, ഓഡിയോ, വീഡിയോ മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഈസിയായി വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെടാം. മാത്രമല്ല ഗ്രൂപ്പ് കോളുകള്‍, എച്ച്ഡി ഫോട്ടോ ഷെയറിംഗ്… അങ്ങനെ അങ്ങനെ ഓരോ തവണയും നിരവധി അപ്പ്‌ഡേറ്റുകളുമായി ഉപഭോക്താക്കളുടെ പ്രിയ അപ്ലിക്കേഷന്‍ എന്ന സ്ഥാനം ഇന്നും കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന വാട്ട്‌സ്ആപ്പ്.

ALSO READ:  ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സൂചന

ഉപഭോക്താക്കള്‍ക്കായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പല പുത്തന്‍ ഫീച്ചറുകളും വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ വാട്ട്‌സ്ആപ്പ് മറ്റൊരു കിടിലന്‍ ഫീച്ചര്‍ വികസിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡോക്യുമെന്റ്‌സ് പങ്കുവയ്ക്കാന്‍ ഇതോടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

അന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ ഫീച്ചറിലൂടെ ഡോക്യുമെന്റ് പ്രിവ്യൂസ് യൂസറിന് ലഭിക്കും. അതായത് നിങ്ങളൊരു ഡോക്യുമെന്റ് പങ്കുവച്ചാല്‍ ആ ഡോക്യുമെന്റിന്റെ ചൊറിയൊരു ചിത്രം അത് ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് തന്നെ കാണാന്‍ കഴിയും. അതുവഴി ചാറ്റിലുള്ളത് ആവശ്യമുള്ള ഡോക്യുമെന്റ് ആണോ എന്നത് എളുപ്പം മനസിലാക്കാന്‍ കഴിയും. ഫോട്ടോസ്, വീഡിയോസ് എന്നിവ ഷെയര്‍ ചെയ്യുമ്പോള്‍ അവ തുറക്കാതെ തന്നെ ഏതാണെന്ന് വ്യക്തമായി അറിയാന്‍ കഴിയും.

ALSO READ: കാറിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹമാസ് മേധാവിയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

നിലവില്‍ ഇപ്പോള്‍ നിങ്ങള്‍ എന്ത് പങ്കുവച്ചാലും ഡൗണ്‍ലോഡ് ചെയ്യാതെ മെസേജ് ലഭിച്ചയാള്‍ക്ക് അത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. പുതിയ ഫീച്ചറോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News