വോയ്‌സ് നോട്ടുകൾ കേട്ടെഴുതി തരും; പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിൽ അയക്കുന്ന വോയ്‌സ് നോട്ടുകൾ ഇനി വാട്‌സ്ആപ്പ് തന്നെ കേട്ടെഴുതി തരും . അധികം താമസിക്കാതെ തന്നെ ആൻഡ്രോയ്‌ഡ‍് യൂസർമാർക്കും ഈ ഫീച്ചർ ലഭിക്കും. ഗൂഗിൾ പിക്സൽ ഫോൺ ഉപഭോക്താക്കള്‍ക്കാണ്നിലവിൽ ഈ ഫീച്ചർ ലഭിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ടായിരിക്കും പുതിയ ഫീച്ചര്‍ നടപ്പാക്കുക .തുടക്കത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണ് വാട്‌സ്ആപ്പിൽ ഈ ഫീച്ചർ എത്തുക.

ALSO READ: വാർഡ് തലത്തിൽ കാശ് പോക്കറ്റിലാക്കാമെന്ന ചിന്ത ചില നേതാക്കൾ മാറ്റണം; കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ

വാട്‌സ്ആപ്പ് അടുത്തിടെ മെറ്റ എഐ ഉള്‍പ്പടെ ഏറെ പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. വാട്‌സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് എന്നൊരു ഫീച്ചര്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടുന്നു.നമ്മളെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്താല്‍ ആ ഗ്രൂപ്പിലേക്ക് പ്രവേശിക്കും മുമ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നമുക്ക് കാണാനാകുന്നതാണ് പുതിയ സംവിധാനം. പരിചയമില്ലാത്ത ആരെങ്കിലുമാണ് ചേര്‍ത്തതെങ്കില്‍ എക്‌സിറ്റ് അടിക്കാനുള്ള ഓപ്ഷനും കാണാം. വാട്‌സ്ആപ്പിന് ഉള്ളില്‍ വച്ചുതന്നെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന എഐ സംവിധാനം പരീക്ഷണഘട്ടത്തിലാണ്.

ALSO READ: ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; വിജ്ഞാപനം ഇറക്കി കേന്ദ്രസർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration