ഇനി ടൈപ്പിങ്ങില്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം

WHATSAPP

ഉപയോക്താക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതിൽ വാട്ട്സ്ആപ്പ് ഒരു പടി മുന്നിലാണ്. ഫീച്ചറുകളിലൂടെ മികച്ച അനുഭവം ഉപയോക്താക്കൾക്ക് നൽകാൻ വാട്ട്സ്ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പല ഫീച്ചറുകളും ജനപ്രീതിയിൽ ഒന്നാമതെത്തുന്നത്. അടുത്തിടെ ആപ്പ് പുറത്തിറക്കിയ കമ്മ്യൂണിറ്റി ഫീച്ചർ, ചാനൽ, മെറ്റ എഐ തുടങ്ങിയവയെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. ഇപ്പോഴിതാ ചാറ്റിംഗ് സെക്ഷനിൽ പുതിയ മാറ്റം കൊണ്ടുവരാനാണ് വാട്ട്സ്ആപ്പ് ശ്രമിക്കുന്നത്.

ALSO READ;   കയ്യിലുള്ളത് തനി തങ്കമെന്ന് അറിഞ്ഞില്ലല്ലോ…! പിക്കാസോയുടെ 50 കോടി വിലയുള്ള പെയിന്റിങ് ആക്രിക്കച്ചവടക്കാരന്റെ കയ്യിൽ

ചാറ്റ് ബാറിന് മുകളിലുള്ള ടൈപ്പിംഗ് ഇൻഡിക്കേറ്ററിലാണ് പുതിയ മാറ്റം വരുന്നത്. നമ്മളുമായി ചാറ്റ് ചെയ്യുന്ന വ്യക്തി മെസ്സേജ് ടൈപ്പ് ചെയ്യുമ്പോൾ ‘ടൈപ്പിംഗ്’ എന്ന ഇൻഡിക്കേറ്റർ ആയിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്. എന്നാൽ ഇനി മുതൽ ഈ സ്ഥാനത്ത് മൂന്ന് കുത്തുകൾ ആരാകും പ്രത്യക്ഷമാകുക. ഇൻസ്റ്റഗ്രാമിന് സമാനമായാണ് ഈ മാറ്റം.

ALSO READ;  ‘ഇങ്ങനെയൊക്കെയാണ് നിങ്ങൾക്ക് വളരാൻ സാധിക്കുക’: കോർഡിനേറ്ററിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ടിവി താരം

വാട്സ്ആപ്പിൻ്റെ  2.24.21.18 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇതിന്റെ ടെസ്റ്റിങ് നടക്കുകയാണ്. ഇത് പൂർത്തിയായാൽ മാറ്റം മറ്റ് ഉപയോക്താക്കളിലേക്ക് കൂടി എത്തും. എന്നാൽ മാറ്റം എന്നുമുതൽ ആയിരിക്കുമെന്ന കാര്യം മെറ്റ ഇതുവരെ പറഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News