ഒരേസമയം നൂറിലധികം അംഗങ്ങൾക്ക് പങ്കെടുക്കാവുന്ന വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സാപ്പ്. ഗ്രൂപ്പുകളിൽ മെസ്സേജ് ചെയ്യുന്നതിനൊപ്പം അംഗങ്ങളുമായി തത്സമയം സംസാരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. സാധാരണയായി ഗ്രൂപ് കോളുകളിൽ എല്ലാവരും പങ്കെടുക്കാതെ വരുമ്പോൾ തുടർച്ചയായി റിങ് ചെയ്യുന്നത് സുഗമമായ ആശയവിനിമയത്തിന് തടസ്സമാകാറുണ്ട്. പുതിയ വോയിസ് ചാറ്റ് ഫീച്ചറിൽ ചാറ്റ് തുടങ്ങിക്കഴിഞ്ഞാൽ എല്ലാ അംഗങ്ങൾക്കും കോളിന് പകരം പുഷ് നോട്ടിഫിക്കേഷണവും വരുക. ഇതിനോടൊപ്പം ഇൻ ചാറ്റ് ബബിളും ഉണ്ടാവും. ഇത് ടാപ്പ് ചെയ്താൽ വോയിസ് ചാറ്റിൽ പങ്കെടുക്കാം.
ALSO READ: ന്യൂ യോർക്ക് കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇഎം സ്റ്റീഫൻറെ മാതാവ് നിര്യായാതയായി
സ്‌ക്രീനിന് അടിയിലുള്ള ബാനറിലൂടെ ആരൊക്കെ ചാറ്റിൽ പങ്കെടുത്തു എന്ന് അറിയാനും സാധിക്കും. ചാറ്റിൽ നിന്ന് എല്ലാരും പോകുന്നതിനനുസരിച്ച് ചാറ്റ് അവസാനിക്കുകയും ചെയ്യും. 33 മുതൽ 128 അംഗങ്ങൾ വരെയുള്ള ഗ്രൂപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാക്കും. ഒരേ സമയം ടെക്സ്റ്റ് മെസ്സേജും വോയിസ് ചാറ്റും ചെയ്യാനാകുന്ന വിധമാണ് പുതിയ ഫീച്ചർ.
ALSO READ: ട്രെയിനിൽ എങ്ങനെ കയറാനാ? സർക്കസ് വല്ലതും പഠിക്കേണ്ടി വരും; വീഡിയോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here