സ്വകാര്യ ചാറ്റുകള്‍ക്കായി കൂടുതല്‍ ക്രിയേറ്റീവ് ഓപ്ഷനുകള്‍ നല്‍കുന്നതിനായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ചാറ്റുകളില്‍ വീഡിയോകളും ഫോട്ടോകളും എഡിറ്റ് ചെയ്യുന്നതിനായി 30 വ്യത്യസ്ത വിഷ്വല്‍ ഇഫക്റ്റുകള്‍ കൊണ്ടുവന്നു. സെല്‍ഫികളില്‍ നിന്ന് സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്നതും എളുപ്പമാക്കി. സ്റ്റിക്കര്‍ പായ്ക്കുകള്‍ ഇപ്പോള്‍ ചാറ്റുകളിലേക്ക് നേരിട്ട് പങ്കുവെക്കാനും കഴിയും. കൂടാതെ ചാറ്റിനോട് പ്രതികരിക്കുന്നതിന് വാട്ട്സ്ആപ്പ് പുതിയ ഷോർട്ട്കട്ട് കൂടി ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാട്ട്സ്ആപ്പ് വീഡിയോ കോളുകള്‍ക്കായി ഫില്‍ട്ടറുകളും ബാക്ക്ഗ്രൗണ്ടുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത് വാട്ട്സ്ആപ്പിന്റെ ക്യാമറയിലേക്ക് വികസിപ്പിച്ചിരിക്കുകയാണ്. ഈ ഫില്‍ട്ടറുകള്‍ക്ക് നിറം ക്രമീകരിക്കാനോ പശ്ചാത്തലങ്ങള്‍ മാറ്റാനോ കഴിയും. മെസേജിംഗ് മേഖലയിലെ വാട്ട്സ്ആപ്പിന്റെ പ്രധാന എതിരാളിയായ സ്നാപ്ചാറ്റ് ഇതിനകം തന്നെ ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Read Also: വാർത്തകൾ ഓഡിയോ രൂപത്തില്‍; എഐ ഫീച്ചറുമായി ഗൂഗിള്‍
സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുന്നതിലൂടെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സെല്‍ഫി നേരിട്ട് സ്റ്റിക്കറാക്കി മാറ്റാനാകും. ക്രിയേറ്റ് സ്റ്റിക്കറില്‍ ടാപ്പ് ചെയ്താല്‍, സെല്‍ഫി എടുത്ത് സ്റ്റിക്കര്‍ സൃഷ്ടിക്കുന്നതിനുള്ള ക്യാമറ ഓപ്ഷന്‍ കാണാം. സെല്‍ഫി സ്റ്റിക്കറുകള്‍ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പില്‍ മാത്രമേ ലഭ്യമാകൂ. ഉടനെ iOSലും ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here