വാട്സ്ആപ്പില്‍ ഇതാ പുതിയ ഫീച്ചര്‍ വരുന്നു; ഇനി പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ് ഫീച്ചര്‍ ലഭ്യമായത്. താമസിയാതെ തന്നെ ഇത് എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ : മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും തടയാന്‍ വാട്സ്ആപ്പില്‍ നിലവില്‍ സംവിധാനമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്ന് ഉപയോക്താവിനെ തടയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പോകുമ്പോള്‍ വാര്‍ണിങ് സന്ദേശം തെളിയുന്ന തരത്തിലാണ് ക്രമീകരണം. പ്രൊഫൈല്‍ ഉടമയുടെ അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയര്‍ ചെയ്യുന്നത് തടയനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

ALSO READ:മുഖാമുഖം പരിപാടിക്കെതിരെ മനോരമയുടെ വ്യാജവാർത്ത; ജനങ്ങൾ വിവേചനബുദ്ധി ഉപയോഗിക്കുമെന്ന് മാധ്യമങ്ങൾ മനസിലാക്കണം: മുഖ്യമന്ത്രി

പ്രൊഫൈല്‍ ചിത്രം ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ വാട്സ്ആപ്പിലുണ്ട്. പ്രൈവസി സെറ്റിങ്സ് മെനുവിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഫീച്ചറാണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News