ഉപയോക്താക്കളെ ഞെട്ടിക്കാൻ വാട്ട്സാപ്പ്; ഒന്നിലധികം ഫോണുകളിൽ ഒരേ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടൻ

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി സമൂഹമാധ്യമമായ വാട്സാപ്പ് . ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ വഴി ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. ഏകദേശം നാല് ഫോണുകളിൽ വരെ ഒരേസമയം വാട്ട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ ഒരു അക്കൗണ്ട് ഒരു ഫോണിൽ മാത്രമാണ് ഉപയോഗിക്കാൻ കഴിയാറുള്ളൂ.

ഒന്നിലധികം ഫോണുകളിൽ വാട്സാപ്പിന്റെ ആക്സസ് ലഭിക്കുന്നതിനായി പ്രൈമറി ഡിവൈസിൽ ഫോൺ നമ്പർ നൽകി വാട്സാപ്പ് ഓപ്പൺ ചെയ്യേണ്ടതാണ്. തുടർന്ന് സെറ്റിംഗ്സിലെ ‘ലിങ്ക് ഡിവൈസിൽ’ നിന്നും ‘ന്യൂ ഡിവൈസ്’ സെലക്ട് ചെയ്ത്, പുതിയ ഡിവൈസ് കണക്ട് ചെയ്യാൻ കഴിയും. അത് പോലെ തന്നെ മറ്റ് ഡിവൈസുകളിൽ നിന്ന് ഏത് സമയത്തും അൺ- ലിങ്ക് ചെയ്യാനും കഴിയും എന്ന പ്രത്യേകയും പുതിയ ഫീച്ചറിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News