ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ദിവസമാണ് കമ്മ്യൂണിറ്റി ഫീച്ചറില്‍ പുത്തന്‍ അപ്പ്‌ഡേഷന്‍ നടത്തിയ വിവരം പുറത്തുവന്നത്. ഇവന്റ് റിമൈന്ററുകള്‍ എന്ന പുതിയ ആശയത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസിംഗ് ഫീച്ചറിന്റെ വിവരമാണ് വാട്ട്‌സ്ആപ്പ് പുറത്തുവിട്ടരിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്
അത് മറ്റൊന്നുമല്ല വാട്ട്‌സ്ആപ്പ് ചാറ്റ്ഫില്‍റ്ററാണ് പുത്തന്‍ ഫീച്ചറായി ഉള്‍പ്പടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് ചാറ്റുകള്‍ ആഡ് ചെയ്യാനും ഫില്‍റ്റര്‍ ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത് എളുപ്പത്തില്‍ പ്രിയപ്പെട്ട ചാറ്റുകളിലെത്താന്‍ സഹായകമാവുകയും ചെയ്യും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഫീച്ചര്‍ ഇപ്പോള്‍ വികസിപ്പിച്ച് വരികയാണ്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമിലൂടെ രജിസ്റ്റര്‍ ചെയ്തവരിലായിരിക്കും ഇത് പരീക്ഷിച്ചുനോക്കുക. മാത്രമല്ല ചില സ്‌പെസഫിക്ക് ചാറ്റുകളെ ഹൈലറ്റ് ചെയ്യുന്നരീതിയില്‍ അണ്‍റീഡ് മെസേജസ് ഗ്രൂപ്പ് ഫില്‍റ്റേഴ്‌സ് എന്നിവ കാണിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേഷന്‍സും പരീക്ഷിക്കുന്നുണ്ട്.
അന്‍ഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റാ 2.24.12.7 വേര്‍ഷനില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ള ഈ ഫീച്ചര്‍ സാധാരണയായി ഉപയോഗിക്കുന്ന ചാറ്റ് പ്രത്യേകമായി ഫേവറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇതോടെ സ്ഥിരം ഉപയോഗിക്കുന്ന കോണ്‍ടാക്റ്റുകള്‍ ഒരുമിച്ച് ഫേവറിറ്റ് ലിസ്റ്റിലാക്കാന്‍ പറ്റും.
ഇതുതന്നെയല്ലേ ചാറ്റ് പിന്‍ചെയ്ത് വയ്ക്കുന്ന രീതി എന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റി, മൂന്നു ചാറ്റുകളെ മാത്രമേ പിന്‍ ചെയ്യാന്‍ കഴിയു. ഇതില്‍ അങ്ങനെയല്ല എന്ന വ്യത്യാസമുണ്ട്. നിലവില്‍ വാട്ട്‌സ്ആപ്പ് തുറന്നാല്‍ ഓള്‍, അണ്‍റീഡ്, ഗ്രൂപ്പ്‌സ് എന്നീ ഓപ്ഷനുകളാണ് കാണാന്‍ സാധിക്കുക. പുതിയ ഫീച്ചര്‍ വരുന്നതോടെ ആ ലിസ്റ്റില്‍ ഫേവറിറ്റ്‌സ് എന്നൊരു ഓപ്ഷന്‍ കൂടി ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here