പല ഗ്രൂപ്പുകളെ ഒരു കുടകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത കമ്മ്യൂണിറ്റി ഫീച്ചര്‍ 2022 നവംബറിലാണ് വാട്ട്‌സ്ആപ്പ് രംഗത്തിറക്കിയത്. അയല്‍ക്കൂട്ടം, സ്‌കൂളുകള്‍, ജോലിസ്ഥലം എന്നീ കമ്മ്യൂണിറ്റികള്‍ക്ക് നിരവധി മറ്റ് ഗ്രൂപ്പുകളുമായി ഒന്നിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇതിന് ശേഷം നിരവധി ഫീച്ചറുകള്‍ കമ്മ്യൂണിറ്റിക്കായി വാട്ട്‌സ്ആപ്പ് കൊണ്ടുവന്നു. കഴിഞ്ഞ മാസം ആദ്യമാണ് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വന്നത്. ഇപ്പോള്‍ അതേ കമ്മ്യൂണിറ്റിക്കായി ക്രിയേറ്റ് റിമൈന്റര്‍ ഓപ്ഷനാണ് വാട്ട്‌സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്.
വാട്ട്‌സ്ആപ്പ് ബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ റിമൈന്‍ഡര്‍ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ലേറ്റസ്റ്റ് ബീറ്റ അപ്പ്‌ഡേറ്റ് വേര്‍ഷനിലൂടെയാണ് അവതരിപ്പിച്ചെതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഓപ്ഷന്‍ വഴി അഡ്മിന്‍മാര്‍ക്ക് ഷെഡ്യൂള്‍ഡ് ഇവന്റ്‌സ് നടക്കുന്നതിന് മുമ്പ് അംഗങ്ങളെ ഇക്കാര്യം അറിയിക്കാന്‍ സാധിക്കും. 30 മിനിറ്റ്, രണ്ട് മണിക്കൂര്‍, ഒരു ദിവസം എന്നിങ്ങനെ ഏത് റിമൈന്‍ഡര്‍ വേണമെന്ന് തെരഞ്ഞെടുക്കാം. കമ്മ്യൂണിറ്റി അംഗങ്ങളുടെ സമയക്രമീകരണങ്ങള്‍ക്ക് അനുസരിച്ച് രണ്ട് നോട്ടിഫിക്കേഷന്‍ സമയങ്ങള്‍ അഡ്മിന് തെരഞ്ഞെടുക്കാം.
റിമൈന്‍ഡറുകള്‍ ഒരു ഇവന്റ് ക്രിയേഷന്‍ പേജിലാണ് എത്തിക്കുക, അവിടെ ഇവന്റ് നയിം, ഡിസ്‌ക്രിപ്ഷന്‍, ഡേറ്റ്, ലൊക്കേഷന്‍ എന്നിവ നല്‍കാന്‍ കഴിയും. വാട്ട്‌സ്ആപ്പ് കോള്‍ ലിങ്ക് ഓപ്ഷനും സെറ്റ് അപ്പ് ചെയ്യാന്‍ ഓപ്ഷനുണ്ട്. അംഗങ്ങള്‍ക്ക് വരുന്ന പരിപാടികള്‍ക്കായി സജ്ജമായിരിക്കാന്‍ സഹായകമാകുന്ന ഈ ഫീച്ചറില്‍ അലോവ് അഡീഷണല്‍ ഗസ്റ്റ് ടോഗിളുമുണ്ട്. ഇതുവഴി പാര്‍ട്ടിസിപ്പെന്റ്‌സിന് അതിഥികളെ ഇവന്റിന്റെ ഭാഗമാക്കാം, എന്നാല്‍ ഈ ഫീച്ചര്‍ എല്ലാ ബീറ്റാ ഉപഭോക്താക്കള്‍ക്കും ലഭ്യമല്ല. ഇപ്പോഴും ഈ ഫീച്ചറിന്റെ ഡെവലപ്പ്‌മെന്റ് നടക്കുകയാണ്. എന്തായാലും പുത്തന്‍ അപ്പ്‌ഡേറ്റു വന്നതോടെ അഡ്മിന്‍മാര്‍ക്ക് അത് വലിയ സഹായമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here