വാട്സാപ്പ് ചാറ്റുകൾ ഇനി പഴയതുപോലെ ബാക്കപ്പ് ചെയ്യണമെങ്കിൽ പണം നൽകാനാണ് വാട്സാപ്പിന്റെ പുതിയ നിർദേശം. ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് കഴിഞ്ഞ വർഷം വരെ എത്ര വേണമെങ്കിലും വാട്സാപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കാമായിരുന്നു. എന്നാൽ ഇനിമുതൽ അങ്ങനെ സാധിക്കില്ല.
Also Read: ‘വെല്‍ക്കം ടു ഹൈദരാബാദ്’; പ്രേമലുവിലെ ഗാനം പുറത്തിറങ്ങി
ഇനിമുതൽ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് പുതിയ ഫീച്ചർ. 2024 ജൂണിന് മുൻപായി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ആപ്പിൾ ഉപഭോക്താക്കൾക്കും 15 ജിബിയായി വാട്സാപ്പ് ചാറ്റ് ബാക്കപ്പ് പരിമിതപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വരുന്ന മെസ്സേജുകളിലെ ഫോട്ടോകളും വിഡിയോകളും താനെ ഡൌൺലോഡ് ആകുന്ന ഓട്ടോ മീഡിയ ഡൌൺലോഡ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നതു വഴി ചാറ്റ് 15 ജിബിക്കുള്ളിൽ നിലനിർത്താൻ സാധിക്കും. ചാറ്റ് ബാക്കപ്പിൽ വീഡിയോ, ഫോട്ടോ എന്നിങ്ങളെ അധികം ജിബി ആവശ്യമുള്ളത് ഉൾപ്പെടുത്താതിരിക്കുകയും ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചർ ഉപയിഗിക്കുന്നതിലൂടെയും ചാറ്റ് ബാക്കപ്പ് ഡാറ്റ കുറയ്ക്കാൻ സാധിക്കും.
Also Read: ഡിജിറ്റൽ മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍; സൗദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം
ചാറ്റ് ബാക്കപ്പ് 15 ജിബിയിലധികമായിട്ടും നിങ്ങളുടെ ചാറ്റ് നിങ്ങൾക്ക് ബാക്കപ്പ് ചെയ്യണമെങ്കിൽ മാസവരി നൽകി ക്ലൗഡ് ബാക്കപ്പ് നിലനിർത്താനാകും. ഗൂഗിള്‍ വണ്‍ 100 ജിബി സ്‌പെയ്‌സ് സബ്‌സ്‌ക്രിപ്ഷന് ഇപ്പോള്‍ വാങ്ങുന്നത് പ്രതിമാസം 130 രൂപയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here