പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ചിത്രം റീസ്റ്റൈല്‍ ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം.
ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.24.7.13 അപ്ഡേറ്റിനായി വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Also Read: രുചിക്കും മണത്തിനും മാത്രമല്ല ഏലയ്ക്ക; ഗുണങ്ങള്‍ ഏറെയാണ്
വാട്സ്ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ ഗ്രീന്‍ ഐക്കണ്‍ ആയാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷന്‍ ലഭിക്കും. background, restyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here