പുതിയ അപ്‌ഡേഷനുകളോട് കൂടി പഴയ ചില ഫോണുകളിൽ ഇനി മുതൽ വാട്സ്ആപ്പ് വർക്കാകില്ല. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആപ്പിളിന്‍റെ പഴയ മോഡൽ ഫോണുകൾക്കാണ് പണി വരുന്നത്. അടുത്ത വർഷം മേയ് അഞ്ചിനാണ് ഐഒഎസ് 15.1 അല്ലെങ്കില്‍ അതിന് മുന്‍പോ ഉള്ള വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് സേവനം മുടക്കുന്നത്.
ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോണ്‍ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും. ഈ ഐഫോണുകളില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യുഎ ബീറ്റഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ; സാങ്കേതിക തകരാർ, ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി
നിലവിൽ ഐഒഎസ് 12 അല്ലെങ്കില്‍ അതിന് ശേഷമുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാണ്. അപ്ഡേഷൻ വരുന്നതോടെ പഴയവയിൽ പ്രവർത്തനം നിലയ്ക്കും. വാട്ട്‌സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാകും. ഐഫോണ്‍ ഇപ്പോഴും പഴയ ഫോണാണെങ്കിൽ നിലവിലുള്ള ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക, അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി. എന്തായാലും പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാന്‍ കഴിയും. ഇങ്ങനെ അക്കൗണ്ടിലുള്ള ഡാറ്റ നഷ്ടപ്പെടാതെ തിരിച്ചെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here