ഇനിമുതല്‍ സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. അവരാകട്ടെ ഒരുപാട് ഒരുപാട് സ്റ്റാറ്റസുകള്‍ ദിവസവും ഇടാറുമുണ്ട്. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ കഴിയാറുമില്ല. കാരണം ഇപ്പോള്‍ ഒരു സ്റ്റാറ്റസ് കാണാന്‍ കഴിയുന്നത് 24 മണിക്കൂര്‍ മാത്രമാണ്.

Also Read : ചൈനീസ് താത്പര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയെന്ന ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക്

എന്നാല്‍ ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്ന് രണ്ടാഴ്ചത്തേയ്ക്ക് നീട്ടാന്‍ വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചറായി ഇത് കൊണ്ടുവരാനാണ് വാട്സ്ആപ്പിന്റെ നീക്കം.

തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് ഇടാന്‍ കഴിയുന്നതായിരിക്കും ഒരു ഓപ്ഷന്‍.

Also Read : ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൂടാതെ നിലവിലുള്ള 24 മണിക്കൂറിന് പുറമേ മൂന്ന് ദിവസം, ഒരാഴ്ച എന്നിവയാണ് മറ്റു ഓപ്ഷനുകള്‍. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് സ്റ്റാറ്റസ് സമയപരിധി സെറ്റ് ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News