സ്റ്റാറ്റസിൽ ഇനി മ്യൂസിക്കും; അപ്ഡേഷനുമായി വാട്‌സ്ആപ്പ്

പുത്തന്‍ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്. വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം പാട്ട് അല്ലെങ്കിൽ ട്യൂണ്‍ എന്നിവ കൂടി നൽകാൻ കഴിയുന്ന പുതിയ ഫീച്ചര്‍ ആണ് അവതരിപ്പിക്കുക. ഇതിന്‍റെ പരീക്ഷണം മെറ്റ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിനെ കൂടുതല്‍ യൂസര്‍-ഫ്രണ്ട്‌ലി ആക്കാനുള്ള മെറ്റയുടെ ശ്രെമത്തിന്റെ ഭാഗമാണ് ഈ പുതിയ ഫീച്ചർ.

നിലവിൽ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചറിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് . ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഫീച്ചറാകും ഇതിൽ വരുക. ഈ ഫീച്ചര്‍ വരുന്നതോടെ സ്റ്റാറ്റസ് എഡിറ്റര്‍ ഇന്‍റര്‍ഫേസില്‍ കയറി സ്റ്റാറ്റസിനൊപ്പം മ്യൂസിക് കൂടി നൽകാനാകും. മ്യൂസിക് ലൈബ്രറി ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും. സ്റ്റാറ്റസിനായി സ്വീകരിക്കുന്ന പാട്ടിന്റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍ ഉൾപെടും.

also read: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പുമായി ഇൻസ്റ്റഗ്രാം

ഇന്‍സ്റ്റയിൽ സ്റ്റോറിയിൽ നൽകുന്നത് പോലുള്ള ഒരു പാട്ടിലെയോ ട്യൂണിലേയോ ഇഷ്ടമുള്ള ഭാഗം മാത്രം സെലക്ട് ചെയ്ത് സ്റ്റാറ്റസില്‍ ചേര്‍ക്കാം. 15 സെക്കന്‍ഡ് ആണ് പരമാവധി ദൈര്‍ഘ്യം. വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ടാവില്ല. അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് കൊണ്ടുവന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News