വാട്‌സ്ആപ്പില്‍ സ്റ്റോറേജ് സ്‌പെയ്‌സ് ഫുള്‍ ആണോ? പരിഹാരത്തിന് ഒരു എളുപ്പവഴി ഇതാ

വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെക്കാലത്ത് വളരെ വിരളമാണ്. അത്തരത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മീഡിയ ഫയലുകള്‍ സ്റ്റോറേജ് ഫുള്‍ ആക്കുന്നത്. പിന്നീട് ഒരു മെസ്സേജ് വരണമെങ്കില്‍പ്പോലും നമ്മള്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്.

ഇത്തരത്തില്‍ സ്റ്റോറേജ് ക്ലിയര്‍ ചെയ്യുന്നത് ഒരു ഭാരിച്ച ജോലി തന്നെയാണ്. എന്നാല്‍ ഏത് ഫയലാണ് കൂടുതല്‍ ഡേറ്റ എടുക്കുന്നത് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ടൂള്‍ വാട്സ്ആപ്പിനുണ്ട്. അതിലേക്ക് പോകുന്നത് എങ്ങനെയെന്ന് നോക്കാം

ചാറ്റ് ടാബില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടില്‍ ടാപ്പ് ചെയ്യുക

സെറ്റിങ്സ് തെരഞ്ഞെടുക്കുക

സെറ്റിങ്സില്‍ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുക്കുക

മാനേജ് സ്റ്റോറേജ് ടാപ്പ് ചെയ്യുക

ഫോര്‍വേര്‍ഡഡ് മെനി ടൈംസ്, ലാര്‍ജര്‍ ദാന്‍ ഫൈവ് എംബി എന്നി കാറ്റഗറികള്‍ കാണാം

സ്റ്റോറേജ് സ്പെയ്സ് കൂടുതല്‍ എടുക്കുന്ന ഫയലുകള്‍ വേര്‍തിരിച്ച് കാണാം

ആവശ്യമായവ തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക

സെര്‍ച്ച് ടാപ്പ് ചെയ്ത് ഫോട്ടോ, വീഡിയോ, ഡോക്യുമെന്റ് എന്നി കാറ്റഗറികളില്‍ ഒന്ന് തെരഞ്ഞെടുത്ത് ആവശ്യമായവ ഡിലീറ്റ് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News