വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി വാട്സ്ആപ്പ്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ് ദില്ലി കോടതിയെ അറിയിച്ചു. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും.

ALSO READ: സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍; ആദ്യം ചിരി… പിന്നെ കിടിലന്‍ മറുപടിയുമായി രണ്‍ജി പണിക്കര്‍

ഐ.ടി നിയമഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വാട്സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാൽ ഐ.ടി നിയമഭേദഗകൾ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്സ്ആപ്പ് അവകാശപ്പെട്ടു. പുത്തൻ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കെതിരാണെന്നും വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതൽ ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോ​ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങൾ.

ALSO READ: തൊലി വെളുത്തതിന്റെ പേരില്‍ വിവേചനം; സൂര്യ രശ്മികളെ ഭയന്ന് ജീവിതം; ശരത്തിന്റെ കഥ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News