ഉപയോക്താക്കൾക്ക് ചാറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ തീമിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി പ്രൈവറ്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ്. ഇരുപതോളം തീമുകളിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്തത് ഉപയോക്താക്കൾക്ക് ചാറ്റുകൾ ഇനി കൂടുതൽ ഓപ്‌ഷണലാക്കാം.
ALSO READ; സ്പാം കോളുകൾകൊണ്ട് പൊറുതി മുട്ടിയോ? എങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ…
ഐഒഎസിന് വേണ്ടിയുള്ള 24.18.77 അപ്‌ഡേറ്റിൽ പുതിയ മാറ്റം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഐഒഎസിലെ ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ഇപ്പോൾ ഉപയോഗിക്കാൻ കഴിയും.അങ്ങനെയെങ്കിൽ ഐഒഎസിൽ ഈ ഫീച്ചർ വിജയമായാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അടക്കം ഈ ഫീച്ചർ അധികം വൈകാതെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
പുതിയ ഫീച്ചറിൽ 20 കളറുകളും 22 തീമുകളുമാണ് ലഭ്യമാകുക. ഇതോടെ ഓരോ ചാറ്റുകൾക്കും പ്രത്യേകം തീമുകൾ തിരഞ്ഞെടുക്കാൻ കഴിയും. ഒരു ചാറ്റിനെ മറ്റുള്ളവയിൽ നിന്നും വേഗത്തിൽ തിരിച്ചറിയുന്നതിനും കൂടുതൽ വ്യത്യസ്തമാക്കുന്നതിനും ഈ ഫീച്ചർ ഏറെ സഹായകമായേക്കും. അതേസമയം ചാറ്റ് തീം മാറുന്നത് നമ്മളുമായി ചാറ്റ് ചെയ്യുന്ന ആളുടെ തീമിൽ മാറ്റം വരുത്തില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here